വയനാട്: കനത്ത മഴയെ തുടർന്ന് വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ 8,9,10,11,12 വാർഡുകളിലെ സ്കൂളുകൾക്കാണ് ജില്ലാ കലക്ടർ ഡിആർ മേഘശ്രീ ഇന്ന് അവധി പ്രഖ്യാപിച്ചത്. ജിഎച്ച്എസ്എസ് മേപ്പാടി, ജിവിഎച്ച്എസ്എസ് വെള്ളാർമല എന്നീ സ്കൂളുകൾക്കാണ് അവധി.
അതേസമയം, സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അടുത്ത അഞ്ചുദിവസം മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
Most Read| ഡിജിപി ആകാൻ യോഗ്യനല്ലെന്ന് സർക്കാർ; അജിത് കുമാറിന്റെ സസ്പെൻഷന് സ്റ്റേ ഇല്ല


































