തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. സർക്കാർ നടപടി എടുക്കുന്നുണ്ട്. പ്രതിസന്ധി ഈമാസം പകുതിയോടെ പരിഹരിക്കും. വൈദ്യുതി ഉപയോഗം കൂടി. മഴ കുറഞ്ഞു, അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതിനാൽ വൈദ്യുതി ഉൽപ്പാദനവും കുറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 400 മെഗാവാട്ട് വാങ്ങാനായി ഒപ്പിട്ട 25 വർഷത്തെ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കി. ഇത് പ്രധാന പ്രശ്നമായി. 4.29 രൂപയ്ക്ക് പകരം ഇപ്പോൾ 10 രൂപയ്ക്കാണ് വൈദ്യുതി വാങ്ങുന്നത്. അത് വലിയ പ്രതിസന്ധിയായി. കൽക്കരി പ്രതിസന്ധി കാരണം വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനങ്ങളുടെമേൽ അധിക നിരക്ക് ഈടാക്കാതെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. ഈമാസം പകുതിയോടെ പ്രതിസന്ധി പരിഹരിക്കാനാകും. വൈദ്യുതി നിലയ്ക്കുന്ന സമയം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഇതിനുള്ള നിർദ്ദേശം കെഎസ്ഇബിക്ക് നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി



































