‘കരാർ റദ്ദാക്കിയത് തിരിച്ചടി; വൈദ്യുതി പ്രതിസന്ധി ഈമാസം പകുതിയോടെ പരിഹരിക്കും’

ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് 400 മെഗാവാട്ട് വാങ്ങാനായി ഒപ്പിട്ട 25 വർഷത്തെ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കിയത് പ്രധാന പ്രശ്‌നമായി. 4.29 രൂപയ്‌ക്ക് പകരം ഇപ്പോൾ 10 രൂപയ്‌ക്കാണ് വൈദ്യുതി വാങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

By Senior Reporter, Malabar News
VD Satheesan-Kerala Budget 2026
(Image Courtesy: VD Satheesan FB Page)

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. സർക്കാർ നടപടി എടുക്കുന്നുണ്ട്. പ്രതിസന്ധി ഈമാസം പകുതിയോടെ പരിഹരിക്കും. വൈദ്യുതി ഉപയോഗം കൂടി. മഴ കുറഞ്ഞു, അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതിനാൽ വൈദ്യുതി ഉൽപ്പാദനവും കുറഞ്ഞു.

ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് 400 മെഗാവാട്ട് വാങ്ങാനായി ഒപ്പിട്ട 25 വർഷത്തെ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കി. ഇത് പ്രധാന പ്രശ്‌നമായി. 4.29 രൂപയ്‌ക്ക് പകരം ഇപ്പോൾ 10 രൂപയ്‌ക്കാണ് വൈദ്യുതി വാങ്ങുന്നത്. അത് വലിയ പ്രതിസന്ധിയായി. കൽക്കരി പ്രതിസന്ധി കാരണം വൈദ്യുതി കിട്ടാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെമേൽ അധിക നിരക്ക് ഈടാക്കാതെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമം. ഈമാസം പകുതിയോടെ പ്രതിസന്ധി പരിഹരിക്കാനാകും. വൈദ്യുതി നിലയ്‌ക്കുന്ന സമയം മുൻകൂട്ടി അറിയിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഇതിനുള്ള നിർദ്ദേശം കെഎസ്ഇബിക്ക് നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Read| യുഎഇയുടെ ആദ്യ വനിതാ ട്രെയിനിങ് ക്യാപ്റ്റനായി ഹുദ അൽ മുസല്ലമി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE