തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന നേടുന്ന മലയാളി കായികതാരങ്ങൾക്കും പരിശീലകർക്കുമുള്ള സംസ്ഥാന സർക്കാരിന്റെ പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണം നേടുന്ന താരങ്ങൾക്ക് 50 ലക്ഷം രൂപയും വെള്ളി നേടുന്നവർക്ക് 30 ലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയുമാണ് നൽകുക.
കായികമന്ത്രി ഒജെ ജനീഷാണ് പ്രഖ്യാപനം നടത്തിയത്. ഗെയിംസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഒരുലക്ഷം രൂപ മുൻകൂറായി നൽകുമെന്നും മന്ത്രി പറഞ്ഞു. സ്വർണം നേടുന്ന താരങ്ങളുടെ പരിശീലകർക്ക് അഞ്ചുലക്ഷം രൂപ നൽകും. വെള്ളി നേടുന്നവരുടെ പരിശീലകർക്ക് മൂന്നുലക്ഷം രൂപയും വെങ്കലം നേടുന്നവർക്ക് 2 ലക്ഷം രൂപയും വീതം നൽകും.
ഏഷ്യൻ ഗെയിംസ് സെപ്തംബർ 19 മുതൽ
20ആമത് ഏഷ്യൻ ഗെയിംസ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാലുവരെ ജപ്പാനിലെ അയ്ച്ചി- നഗോയയിൽ നടക്കും. 45 രാജ്യങ്ങളിൽ നിന്നുള്ള മൽസരരാർഥികൾ 43 ഇനങ്ങളിൽ 469 വിഭാഗങ്ങളിൽ മൽസരത്തിനിറങ്ങും. ‘തീജ്വാല’ എന്നർഥം വരുന്ന ‘ഹോനോഹോനോ’യാണ് ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം.
പാഡെൽ, തേക്ബോൾ തുടങ്ങിയ ഇനങ്ങൾ ഇത്തവണ ഗെയിംസിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിന് വേദിയാകുന്നത്. 1958ൽ ടോക്യോയും 1994ൽ ഹിരോഷിമയും വേദിയായിരുന്നു. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉൾപ്പടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിലുണ്ട്. അത്ലറ്റിക്സ് ടീമിലാണ് ഏറ്റവും കൂടുതൽ മലയാളികൾ ഉള്ളത്, 11 പേർ.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം





































