നർമ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫാമിലി ഡ്രാമ, ബിജു മേനോൻ നായകനാകുന്ന ‘അവറാച്ചൻ ആൻഡ് സൺസ്’ ഒക്‌ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.
ഒരു കംപ്‌ളീറ്റ് ഫാമിലി എന്റർടെയ്‌നറായാണ് സിനിമ ഒരുങ്ങുന്നത്. ബിജു മേനോൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വൽസൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷ സാരംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സഹ നിർമാണം- ജസ്‌റ്റിൻ സ്‌റ്റീഫൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- സന്തോഷ് കൃഷ്‌ണൻ, നവീൻ പി തോമസ്, എഡിറ്റിങ്- ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം- സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ- അഖിൽ യശോധരൻ, ആർട്ട്- അജി കുറ്റിയാനി, വസ്‌ത്രാലങ്കാരം- സ്‌റ്റെഫി കുറ്റിയാനി.
മേക്കപ്പ്- റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈനർ- ശങ്കരൻ എഎസ്, കെസി സിദ്ധാർഥൻ, സൗണ്ട് മിക്‌സിങ് വിഷ്‌ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്‌സൺ പൊടുത്താസ്, ചീഫ് അസോ. ഡയറക്‌ടർ- ജിബിൻ ജോൺ, സ്‌റ്റിൽസ്- ബിജിത് ധർമടം, പിആർഒ- പ്രതീഷ് ശേഖർ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































