വ്യാപാരികൾക്ക് തിരിച്ചടി; യുപിഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തി

പുതിയ നിയമപ്രകാരം 2000 രൂപയ്‌ക്ക് മുകളിലുള്ള ഉപഭോക്‌തൃ ഇടപാടുകൾക്ക് ഡിജിറ്റൽ വാലറ്റുകൾ വ്യാപാരികളിൽ നിന്ന് അഞ്ചുരൂപാ നിരക്കിൽ ഈടാക്കും.

By Senior Reporter, Malabar News
upi payment
Rep. Image

ന്യൂഡെൽഹി: രാജ്യത്ത് യുപിഐ ഡിജിറ്റൽ പണമിടപാടുകൾക്ക് പുതിയ ഫീസ് ഘടന നിലവിൽ വന്നു. പരിഷ്‌കരിച്ച യുപിഐ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഒക്‌ടോബർ 15ന് പ്രാബല്യത്തിൽ വരും. പുതിയ നിയമപ്രകാരം 2000 രൂപയ്‌ക്ക് മുകളിലുള്ള ഉപഭോക്‌തൃ ഇടപാടുകൾക്ക് ഡിജിറ്റൽ വാലറ്റുകൾ വ്യാപാരികളിൽ നിന്ന് അഞ്ചുരൂപാ നിരക്കിൽ ഈടാക്കും.

ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി. പ്രതിമാസം ഒരുലക്ഷം രൂപ വരെ വരുമാനമുള്ള ചെറുകിട വ്യാപാരികളെ എംഡിആർ നിരക്കുകളിൽ നിന്ന് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. സാധാരണക്കാർക്ക് തികച്ചും സൗജന്യമായി തുടർന്നും യുപിഐ സേവനങ്ങൾ ഉപയോഗിക്കാം.

2000 രൂപയ്‌ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനം ചാർജ് നൽകണമെന്നാണ് ഉത്തരവ്. എന്നാൽ, 2000ത്തിന് താഴെയുള്ള പെയ്‌മെന്റുകൾക്ക് ഈ തുക ബാധകമല്ല. ഒരു ഇടപാടിൽ പരമാവധി 300 രൂപ വരെയായിരിക്കും ഈടാക്കാവുന്ന ഫീസ്. ഈ തുക ഉപഭോക്‌താക്കളിൽ നിന്ന് നേരിട്ട് ഈടാക്കുന്നതിന് പകരം വ്യാപാരികളിൽ നിന്നായിരിക്കും ഈടാക്കുക.

അതേസമയം, റെയിൽവേ സേവനം, ഇന്ധനം എന്നിവയ്‌ക്ക് പണം ഈടാക്കും. വ്യക്‌തികൾ തമ്മിലുള്ള ഇടപാടുകൾ സൗജന്യമായി തുടരുകയും ചെയ്യും. എന്നാൽ, പുതിയ പരിഷ്‌കാരം വ്യാപാരികൾക്ക് തിരിച്ചടിയാകാനാണ് സാധ്യത.

കേന്ദ്രത്തിന്റെ പുതിയ എംഡിആർ പദ്ധതിക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അമേരിക്കൻ സമ്മർദ്ദത്തിന് മുന്നിൽ കീഴടങ്ങുകയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

Most Read| ‘ബഹിരാകാശത്ത് ആയുധം വിന്യസിച്ചിട്ടുണ്ട്’; വെളിപ്പെടുത്തി യുഎസ്, വിമർശിച്ച് ചൈന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE