തലശ്ശേരി ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി

കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497987207 (തലശ്ശേരി എസ്എച്ച്ഒ), 9497980879 (എസ്‌ഐ), 04902323352 (പോലീസ് സ്‌റ്റേഷൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

By Senior Reporter, Malabar News
Missing Case
Rep. Image

കണ്ണൂർ: തലശ്ശേരിയിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. തലശ്ശേരി എരഞ്ഞോളിപ്പാലത്തെ ഗവ. ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെയാണ് കാണാതായത്. ദിയ മുകുന്ദൻ, റിതിന, ഭാവന, വിസ്‌മയ എന്നിവരെയാണ് കാണാതായത്.

ഇന്നലെ അർധരാത്രി 12 മണിക്കും ഒരുമണിക്ക് ഇടയിലാണ് കുട്ടികൾ ഹോമിൽ നിന്ന് പുറത്തുകടന്നതെന്നാണ് വിവരം. നാലുപേരും ഒന്നിച്ചാണ് പോയത്. ഹോമിൽ നിന്ന് പുറത്തുകടക്കുന്ന പെൺകുട്ടികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്.

നേരത്തെയും സമാനമായി ഹോമിൽ നിന്ന് പുറത്തുപോയി പിന്നീട് കണ്ടെത്തിയ ഒരു പെൺകുട്ടിക്കൊപ്പമാണ് മറ്റു മൂന്നുപേരും പോയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ കുറിച്ച് വിവരം ലഭിക്കുന്നവർ 9497987207 (തലശ്ശേരി എസ്എച്ച്ഒ), 9497980879 (എസ്‌ഐ), 04902323352 (പോലീസ് സ്‌റ്റേഷൻ) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.

Most Read| മുട്ടയ്‌ക്കകത്ത് മറ്റൊരു മുട്ട! അമ്പരന്ന് വീട്ടുകാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE