പ്രചാരണ വീഡിയോ പുറത്തിറക്കിയ സംഭവം; നാല് പോലീസുകാർക്ക് സ്‌ഥലം മാറ്റം

ഐഷാ പോറ്റിയുടെ പരാതിയിലാണ് പോലീസുകാർക്ക് സ്‌ഥലം മാറ്റം.

By Senior Reporter, Malabar News
P. Aisha Potty joins Congress
ഐഷാ പോറ്റി (Image Courtesy: FB Page)

കൊല്ലം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥി കെഎൻ ബാലഗോപാലിന് വേണ്ടി പ്രചാരണ വീഡിയോ പുറത്തിറക്കിയ നാല് പോലീസുകാർക്കെതിരെ നടപടി. യുഡിഎഫ് സ്‌ഥാനാർഥി ഐഷാ പോറ്റിയുടെ പരാതിയിലാണ് പോലീസുകാർക്ക് സ്‌ഥലം മാറ്റം.

തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയ പോലീസുകാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഐഷാ പോറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ, ഡിജിപി എന്നിവർക്ക് പരാതി നൽകിയിരുന്നു. കൊല്ലം റൂറൽ പോലീസിൽ ജോലി ചെയ്‌തിരുന്ന ഉദ്യോഗസ്‌ഥർക്കാണ് സ്‌ഥലം മാറ്റം ലഭിച്ചത്.

അഞ്ചൽ പോലീസ് സ്‌റ്റേഷനിലെ ചിന്തു, പുത്തൂർ പോലീസ് സ്‌റ്റേഷനിലെ സുജിത്, എഴുകോൺ പോലീസ് സ്‌റ്റേഷനിലെ ശിവേഷ്, കൊട്ടാരക്കര സ്‌റ്റേഷനിലെ നജീബ് എന്നിവർക്ക് എതിരെയാണ് നടപടി. കൊല്ലം ജില്ലയിൽ നിന്നും കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റിയത്. ദക്ഷിണ മേഖലാ ഐജിയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE