നാദാപുരത്ത് പുലിയുടെ ആക്രമണം? യുവാവിന് ഗുരുതര പരിക്ക്, സ്‌ഥലത്ത്‌ പരിശോധന

നാദാപുരം പഞ്ചായത്തിലെ 16ആം വാർഡിലെ കുമ്മങ്കോട് ബദ്രിയ മസ്‌ജിദിന് സമീപം തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം.

By Senior Reporter, Malabar News
leopard
കുമ്മങ്കോട് പരിസരത്ത് കണ്ട ജീവി

കോഴിക്കോട്: നാദാപുരത്ത് അജ്‌ഞാത ജീവിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്ക്. നാദാപുരം പഞ്ചായത്തിലെ 16ആം വാർഡിലെ കുമ്മങ്കോട് ബദ്രിയ മസ്‌ജിദിന് സമീപം തിങ്കളാഴ്‌ച ഉച്ചയ്‌ക്ക് രണ്ടുമണിയോടെയാണ് സംഭവം. ആക്രമിച്ചത് പുലിയാണെന്ന സംശയത്തിലാണ് നാട്ടുകാർ.

കുമ്മങ്കോട് സ്വദേശി മുഹമ്മദ് ഫിനാന് (22) ആണ് പരിക്കേറ്റത്. നെഞ്ചിലും തലയ്‌ക്കും സാരമായി പരിക്കേറ്റ ഫിനാന് വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ വീട്ടമ്മ ഫിനാന്റെ ബന്ധുവാണ്. പരിക്ക് സാരമുള്ളതല്ല. വീടിനടുത്തെ പറമ്പിലുള്ള കാട് വെട്ടുന്നതിനിടെയാണ് ഫിനാനെ ജീവി ആക്രമിച്ചത്.

നാട്ടുകാരും ജനപ്രതിനിധികളും വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. ഫിനാൻ ആക്രമിക്കപ്പെട്ട സ്‌ഥലത്ത് പുളിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഫോറസ്‌റ്റ് സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തുകയാണ്. കഴിഞ്ഞദിവസം ആയഞ്ചേരി പഞ്ചായത്ത് പരിസരത്ത് സമാന രീതിയിൽ പുലിയെ കണ്ടതായി പ്രചരിച്ചിരുന്നു.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE