യുഎൻ സ്‌ഥിരാംഗത്വം; ഇന്ത്യയ്‌ക്ക് പിന്തുണയുമായി വി4 രാജ്യങ്ങൾ

പോളണ്ട്, ഹംഗറി, സ്ളോവാക്യ, ചെക്ക് റിപ്പബ്ളിക് എന്നീ നാല് മധ്യ യൂറോപ്യൻ രാജ്യങ്ങളാണ് ഇന്ത്യയുടെ ആവശ്യത്തിന് ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിച്ചത്.

By Senior Reporter, Malabar News
S Jayashankar
കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ന്യൂയോർക്ക്: യുഎൻ രക്ഷാസമിതിയിൽ സ്‌ഥിരാംഗത്വം നൽകണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് പിന്തുണയുമായി വിസെഗ്രാഡ് ഗ്രൂപ്പ് (വി4) രാജ്യങ്ങൾ. പോളണ്ട്, ഹംഗറി, സ്ളോവാക്യ, ചെക്ക് റിപ്പബ്ളിക് എന്നീ നാല് മധ്യ യൂറോപ്യൻ രാജ്യങ്ങളാണ് ഇന്ത്യയുടെ ആവശ്യത്തിന് ഒറ്റക്കെട്ടായി പിന്തുണ പ്രഖ്യാപിച്ചത്.

ഐക്യരാഷ്‌ട്രസഭാ പൊതുസമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ആദ്യ വി4-ഇന്ത്യ വിദേശകാര്യ മന്ത്രിതല കൂടിക്കാഴ്‌ചയിലാണ് രാജ്യങ്ങൾ പിന്തുണ അറിയിച്ചത്. ഇന്തോ-പസഫിക് മേഖലയിലെ വളർന്നുവരുന്ന വൻ ശക്‌തിയായ ഇന്ത്യ, യുഎൻ രക്ഷാസമിതിയിൽ സ്‌ഥിരാംഗമായി വരണമെന്ന കാര്യത്തിൽ നാല് വി4 രാജ്യങ്ങളും പൂർണമായും യോജിക്കുന്നുവെന്ന് സ്ളോവാക്യ വിദേശകാര്യ മന്ത്രി യുറായ് ബ്ളാനാർ വ്യക്‌തമാക്കി.

അതേസമയം, യൂറോപ്യൻ യൂണിയനുമായി ഇന്ത്യയുടെ ബന്ധം കൂടുതൽ ശക്‌തിപ്പെടുന്ന സാഹചര്യത്തിൽ വി4 രാജ്യങ്ങളുമായി വർഷത്തിലൊരിക്കൽ ബിസിനസ് ഫോറവും മന്ത്രിതല ചർച്ചകളും സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. രാഷ്‌ട്രീയ, സാമ്പത്തിക, സാങ്കേതിക, പ്രതിരോധ, സാംസ്‌കാരിക മേഖലകളിലും ജനങ്ങൾ തമ്മിലുള്ള ബന്ധത്തിലും സഹകരണം ശക്‌തമാക്കാനും ധാരണയായിട്ടുണ്ട്.

ബഹിരാകാശം, ഗവേഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സഹകരണവും യോഗത്തിൽ ചർച്ചയായി. വി4 ഇന്ത്യ വിദേശകാര്യ മന്ത്രിമാരുടെ ആദ്യ കൂടിക്കാഴ്‌ചയെ ചരിത്ര നിമിഷം എന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിശേഷിപ്പിച്ചത്. സാങ്കേതിക വിദ്യ, പ്രതിരോധം എന്നിവയിൽ കൂടുതൽ സഹകരണം ഉറപ്പാക്കുമെന്നും ജയശങ്കർ വ്യക്‌തമാക്കി.

Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE