‘വ്യവസ്‌ഥകൾ പാലിച്ചാൽ ഏഴാംദിനം ഹോർമുസ് തുറക്കും’; സമാധാന പദ്ധതി മുന്നോട്ടുവെച്ച് ഇറാൻ

ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയ്‌ക്കിടെ വെള്ളിയാഴ്‌ചയാണ്‌ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നിർണായക പ്രഖ്യാപനം നടത്തിയത്.

By Senior Reporter, Malabar News
Abbas Araghchi
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി

വാഷിങ്ടൻ: യുദ്ധം അവസാനിപ്പിക്കാൻ അടിയന്തര സമാധാന പദ്ധതി മുന്നോട്ടുവെച്ച് ഇറാൻ. ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയ്‌ക്കിടെ വെള്ളിയാഴ്‌ചയാണ്‌ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി നിർണായക പ്രഖ്യാപനം നടത്തിയത്. രാജ്യാന്തര മാദ്ധ്യമമായ ന്യൂയോർക്ക് ടൈംസ് ആണ് വിവരങ്ങൾ പുറത്തുവിട്ടത്.

അമേരിക്കയുമായുള്ള യുദ്ധം ഏഴുമാസം നീണ്ട സാഹചര്യത്തിലാണ് അടച്ചിട്ടിരിക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാനും ആണവചർച്ചകൾ പുനരാരംഭിക്കാനുമായി ഇറാൻ സമാധാന പദ്ധതികൾ മുന്നോട്ടുവെച്ചത്.

ഇറാന്റെ വ്യവസ്‌ഥകൾ

1. ഏഴ് ദിവസത്തിനുള്ളിൽ ലബനൻ ഉൾപ്പടെയുള്ള എല്ലാ മേഖലകളിലെയും സൈനിക സംഘർഷങ്ങളും ശത്രുതയും ഇരുപക്ഷവും പൂർണമായി അവസാനിപ്പിക്കണം.
2. അമേരിക്ക മരവിപ്പിച്ചുവച്ചിരിക്കുന്ന ഇറാന്റെ 12 ബില്യൺ ഡോളറിന്റെ ആസ്‌തികൾ യുഎസ് അടിയന്തരമായി വിട്ടുനൽകണം.
3. ഇറാനുമേലുള്ള എണ്ണ ഉപരോധങ്ങളും പേർഷ്യൻ ഗൾഫിലെ നാവിക ഉപരോധങ്ങളും അമേരിക്ക പിൻവലിക്കണം.
4. ഈ വ്യവസ്‌ഥകൾ പാലിച്ച് ഏഴാം ദിവസം ആകുന്നതോടെ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നുകൊടുക്കും. ഇതിന് തൊട്ടുപിന്നാലെ ഇരുരാജ്യങ്ങളും തമ്മിൽ സമഗ്രമായ ആണവചർച്ചകൾ ആരംഭിക്കും.

നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുമ്പായി കരാർ ഒപ്പിടുന്നതാണ് ഇരുരാജ്യങ്ങൾക്കും നല്ലതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അമേരിക്ക സമ്മതിച്ചാൽ ഉടൻ പദ്ധതി നടപ്പാക്കാൻ ഇറാൻ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE