കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ ബസ് ഇടിച്ചുതെറിപ്പിച്ചു

പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്‌നേഹ എന്നിവർക്കാണ് പരിക്കേറ്റത്.

By Senior Reporter, Malabar News
Accident
Representational Image

കണ്ണൂർ: താവക്കരയിൽ റോഡ് മുറിച്ചു കടക്കുകയായിരുന്നു വിദ്യാർഥിനികളെ സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച് അപകടം. രാവിലെ ഒമ്പതിന് കണ്ണൂർ താവക്കരയിലാണ് അപകടം ഉണ്ടായത്. പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്‌നേഹ എന്നിവർക്കാണ് പരിക്കേറ്റത്.

ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സ്വകാര്യ ഇൻസ്‌റ്റിറ്റ്യൂട്ടിലെ ബിഎസ്‌സി വിദ്യാർഥിനികളാണ് ഇരുവരും. കണ്ണൂർ-വടകര റൂട്ടിലോടുന്ന ഐവാൻ ബസാണ് അപകടമുണ്ടാക്കിയത്. വളവിലൂടെ എത്തിയ ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്ന ഇവരെ ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പോലീസ് കേസെടുത്തു. ഡ്രൈവർ ആദർശിനെയും കണ്ടക്‌ടറെയും പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ബസ് അമിതവേഗതയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Most Read| കറുത്ത പാടുകളെ കരുത്താക്കി മാറ്റി രേഷം; ഇത് ലോകം കണ്ട അതിജീവനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE