യുപിഐ ഇടപാടിന് ഫീസ്; കേന്ദ്രത്തോട് വിശദീകരണം തേടി സുപ്രീം കോടതി

ഫീസ് ഈടാക്കാനുള്ള നീക്കം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു.

By Senior Reporter, Malabar News
The Supreme Court

ന്യൂഡെൽഹി: 2000 രൂപയ്‌ക്ക് മുകളിലുള്ള ഇടപാടുകൾക്ക് വ്യാപാരികളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള നടപടിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി. ഇത് നികുതിയാണോ അതോ ഫീസോ? ഫീസ് അല്ലെങ്കിൽ, ഈ ഈടാക്കലിനുള്ള നിയമപരമായ അടിസ്‌ഥാനം എന്താണെന്നും കോടതി ആരാഞ്ഞു.

അതേസമയം, ഫീസ് ഈടാക്കാനുള്ള നീക്കം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. സെപ്‌തംബർ 14,15 തീയതികളിൽ കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ ഗസറ്റ് വിജ്‌ഞാപനങ്ങളെ ചോദ്യം ചെയ്‌ത്‌ അഭിഭാഷകൻ അഞ്‌ജൻ ദത്ത സമർപ്പിച്ച റിട്ട് ഹരജിയാണ് ജസ്‌റ്റിസ്‌ സൂര്യകാന്ത്, ജസ്‌റ്റിസ്‌ ജോയ്‌മല്യ, ജസ്‌റ്റിസ്‌ വി മോഹന എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.

2000 രൂപയ്‌ക്ക് മുകളിലുള്ള വാണിജ്യ ഇടപാടുകൾക്ക് 0.4 ശതമാനം ചാർജ് നൽകണമെന്നാണ് ഉത്തരവ്. എന്നാൽ, 2000ത്തിന് താഴെയുള്ള പെയ്‌മെന്റുകൾക്ക് ഈ തുക ബാധകമല്ല. ഒരു ഇടപാടിൽ പരമാവധി 300 രൂപ വരെയായിരിക്കും ഈടാക്കാവുന്ന ഫീസ്. ഈ തുക ഉപഭോക്‌താക്കളിൽ നിന്ന് നേരിട്ട് ഈടാക്കുന്നതിന് പകരം വ്യാപാരികളിൽ നിന്നായിരിക്കും ഈടാക്കുക.

ചാർജുകൾ ഒക്‌ടോബർ 15 മുതൽ മാത്രമേ പ്രാബല്യത്തിൽ വരൂ എന്ന് കേന്ദ്ര സർക്കാരിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമൻ കോടതിയെ അറിയിച്ചു. 96% ഇടപാടുകൾക്കും ഈ ചാർജ് ബാധകമാകില്ലെന്നും അവശ്യ സേവനങ്ങൾക്കുള്ള ചാർജ് പരമാവധി അഞ്ച് രൂപയായി നിജപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു നികുതിയോ ഫീസോ അല്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ അറിയിച്ചു.

എന്നാൽ,ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിനും ആർബിഐക്കും എൻപിസിഐക്കും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നീക്കം കള്ളപ്പണ ഇടപാടുകൾ വർധിക്കാൻ ഇടയാക്കുമെന്ന് വാദിച്ച ഹരജിക്കാരന്റെ അഭിഭാഷകൻ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് വിസമ്മതിച്ചു.

Most Read| ഇനി ജനന-മരണ രജിസ്‌ട്രേഷൻ കർശനം; ഒക്‌ടോബർ ഒന്നുമുതൽ പുതിയ നിയമം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE