തദ്ദേശ ഉപതിരഞ്ഞെടുപ്പ്; യുഡിഎഫിന് 19 സീറ്റ്, എൽഡിഎഫിന് 18, എൻഡിഎക്ക് ഒന്ന്

യുഡിഎഫിന് സീറ്റ് നഷ്‌ടമാണ് ഇക്കുറി ഉണ്ടായത്. കഴിഞ്ഞ തവണ 22 സീറ്റുകളാണ് യുഡിഎഫിന് ഉണ്ടായത്.

By Senior Reporter, Malabar News
LDF and UDF
Representational Image

തിരുവനന്തപുരം: സംസ്‌ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ യുഡിഎഫും 18 സീറ്റുകളിൽ എൽഡിഎഫും വിജയിച്ചു. എൻഡിഎ ഒരു സീറ്റിലും വിജയിച്ചു. യുഡിഎഫിന് സീറ്റ് നഷ്‌ടമാണ് ഇക്കുറി ഉണ്ടായത്. കഴിഞ്ഞ തവണ 22 സീറ്റുകളാണ് യുഡിഎഫിന് ഉണ്ടായത്.

വിഡി സതീശൻ സർക്കാർ അധികാരത്തിലേറിയ ശേഷം കേരളത്തിൽ നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണ് ഇത്. ആലപ്പുഴയും കൊല്ലവും ഒഴികെ 12 ജില്ലകളിലും തിരഞ്ഞെടുപ്പ് നടന്നു. കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫും ഇടുക്കി, തൃശൂർ, പത്തനംതിട്ട ജില്ലകളിൽ യുഡിഎഫും നേട്ടമുണ്ടാക്കി.

രമ്യ ഹരിദാർ എംഎൽഎ ഉൾപ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ ചിറയിൻകീഴിൽ യുഡിഎഫിന് കനത്ത തിരിച്ചടിയുണ്ടായി. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തിലാണ് എൻഡിഎ മുന്നണിയിലെ ട്വന്റി ട്വന്റി വിജയിച്ചത്.

തിരുവനന്തപുരം- ചിറയിൻകീഴ് അഞ്ചുതെങ്ങിൽ എൽഡിഎഫിലെ എസ് ബിജിമോൾ വിജയിച്ചു. ഒറ്റൂരിൽ എൽഡിഎഫിലെ പി ബീനയും വിജയിച്ചു. തിരുപുറത്തെ പഴതക്കടയിൽ യുഡിഎഫിലെ സിഎസ് സുനിലും മംഗലപുരം മുണ്ടയ്‌ക്കലിൽ എൽഡിഎഫിലെ രമ്യ വി തുലാസിലും കല്ലറ ഡിവിഷനിൽ യുഡിഎഫിലെ അമി തിലകും വിജയിച്ചു.

കോട്ടയം- തൃക്കൊടിത്താനത്ത് എൽഡിഎഫിലെ മഞ്ജു സുജിത്ത്, പാമ്പാടി കുമ്പന്താനത്ത് എൽഡിഎഫിലെ സണ്ണി വർഗീസ് മീനടം ചീരംകുളത്ത് യുഡിഎഫിലെ പ്രീത പ്രസാദ് എന്നിവർ വിജയിച്ചു.

ഇടുക്കി- മുട്ടം തുടങ്ങനാട്ടിൽ യൂഡീഎഫിലെ എൽസമ്മ ടോം എടേട്ട് വിജയിച്ചു.

പത്തനംതിട്ട- കുന്നന്താനം വള്ളോക്കുന്നിൽ യുഡിഎഫിലെ രാധാമണിയമ്മ, കുറ്റൂർ ഒതറയിൽ യുഡിഎഫിലെ രബീഷ് മോൻ രവി, റാന്നി ബ്ളോക്ക്പടിയിൽ യുഡിഎഫിലെ എംആർ രമ്യമോൾ, അരുവാപ്പുലം കല്ലേലിൽ യുഡിഎഫിലെ അനിലയും വിജയിച്ചു.

എറണാകുളം- അയ്യപ്പൻകാവിൽ യുഡിഎഫിലെ എകെ അജിത് കുമാർ, വടക്കേക്കര മടപ്ളാതുരുത്ത് ഈസ്‌റ്റിൽ യുഡിഎഫിലെ ജോസ് കുനയത്തോടത്ത്, പൂതൃക്കയിൽ ട്വന്റി ട്വന്റിയിലെ ദീനാമ്മ ജേക്കബ്, പാറക്കടവ് പുളിയനം സൗകത്തിൽ എൽഡിഎഫിന്റെ സുഗന്ധി ജോഷി എന്നിവരും വിജയിച്ചു.

തൃശൂർ- വടക്കാഞ്ചേരി തളി മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്രനായ രവീന്ദ്രൻ, വെങ്ങല്ലൂർ എടത്തിരിഞ്ഞിയിൽ എൽഡിഎഫിലെ വിആർ രമേശ്, ചേലക്കര കുരുമല കിഴക്കുംമുറിയിൽ യുഡിഎഫിലെ രജിത നെച്ചിക്കോട്ടി, തളിക്കുളം ആര്യംപാടത്ത് എൽഡിഎഫിലെ വിജി കൃഷ്‌ണഘോഷ്, ചാലക്കുടി മുനിസിപ്പൽ ഓഫീസ് വാർഡിൽ യുഡിഎഫിലെ വിഒ പൈലപ്പനും വിജയിച്ചു.

കോഴിക്കോട്- കുറ്റിച്ചിറ കോർപറേഷൻ ഡിവിഷനിൽ യുഡിഎഫിലെ ഫർസീന വിജയിച്ചു.

പാലക്കാട്- മലമ്പുഴ ഹേമാംബിക നഗറിൽ എൽഡിഎഫിലെ എം തൗഷിക, ആലത്തൂർ അത്തിപ്പോട്ടയിൽ എൽഡിഎഫിലെ രേഖ സന്തോഷ്, പല്ലശനിയിൽ എൽഡിഎഫിലെ വി പൊന്നുക്കുട്ടൻ, ശ്രീകൃഷ്‌ണപുരം രാഗം കോർണറിൽ യുഡിഎഫിലെ ഗിരീശൻ, കരിമ്പ വെട്ടത്ത് യുഡിഎഫിലെ അബ്‌ദുൾ ജലീൽ, പട്ടഞ്ചേരി പറക്കാട്ടുചാലയിൽ എൽഡിഎഫ് സ്വതന്ത്ര ബിന്ദു കുമാർ, ചിറ്റൂർ തത്തമംഗലം പരുത്തിക്കാവിൽ എൽഡിഎഫിലെ വി തുളസീധരൻ എന്നിവരും വിജയിച്ചു.

മലപ്പുറം- മങ്കട കടന്നമണ്ണയിൽ സ്വതന്ത്രനായ പാത്തുട്ടി അബ്‌ദുൾ റഹീം, തണലൂർ മൂലയ്‌ക്കലിൽ യുഡിഎഫിലെ ബുഷ്റ, വേങ്ങര പൂങ്കുടയയിൽ യുഡിഎഫിലെ കെപി ഹസീന ഫസൽ, കാലടി വേരൂരിൽ എൽഡിഎഫിലെ അഭിലാഷും വിജയിച്ചു.

കണ്ണൂർ- പെരളശ്ശേരി ബാവോട് ഈസ്‌റ്റിൽ എൽഡിഎഫിലെ കെവി രതീഷ്, മട്ടന്നൂർ ഉറവച്ചാലിൽ എൽഡിഎഫിലെ എകെ സന്തോഷ് കുമാർ എന്നിവർ വിജയിച്ചു.

വയനാട്- മാനന്തവാടി പള്ളിക്കലിൽ യുഡിഎഫിലെ ലീലാ ഗോവിന്ദൻ വിജയിച്ചു.

കാസർഗോഡ്- പീലിക്കോട് എൽഡിഎഫിലെ ടി ഓമന വിജയിച്ചു.

Most Read| ഏഷ്യൻ ഗെയിംസ്‌ ഷൂട്ടിങ്ങിൽ ഇന്ത്യക്ക് സ്വർണം; ചരിത്രം കുറിച്ച് നീരു ദണ്ഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE