ജനീവ: 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ദക്ഷിണാഫ്രിക്കൻ നിയമജ്‌ഞയുമായ രാജ്യാന്തര മനുഷ്യാവകാശ പ്രവർത്തകയുമായ നവനീതം നവി പിള്ളയ്‌ക്ക്. 2008-2014 കാലയളവിൽ ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്‌ട്ര നീതിന്യായ വ്യവസ്‌ഥയ്‌ക്കും നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്‌കാരം. അന്താരാഷ്‌ട്ര ക്രിമിനൽ കോടതി, റുവാണ്ടയ്‌ക്കായുള്ള ഐക്യരാഷ്‌ട്രസഭാ അന്താരാഷ്‌ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിലെ സേവനത്തിലൂടെ പ്രശസ്‌തയാണ്. അന്താരാഷ്‌ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണത്തിനും മാറ്റങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലും രാജ്യാന്തര തലത്തിലും വംശീയ ലിംഗ വിവേചനത്തിന്റെ മതിലുകൾ തകർത്തുകൊണ്ട് നിയമരംഗത്ത് വ്യക്‌തിമുദ്ര പതിപ്പിച്ച വ്യക്‌തിത്വമാണ് നവനീതം നവി പിള്ള. ഇന്ത്യൻ തമിഴ് വംശജനായ ബസ് ഡ്രൈവറുടെ മകളായി 1941 സെപ്‌തംബർ 23ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച നവി പിള്ള, നടാൽ സർവകലാശാലയിൽ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയത്.
ദക്ഷിണാഫ്രിക്കയിലെ വംശീയ വിവേചന വിരുദ്ധ നിയമപോരാട്ടങ്ങളിൽ സജീവ പങ്കാളിയായിരുന്ന നവി പിള്ള, 1967ൽ സ്വന്തമായി അഭിഭാഷക സ്‌ഥാപനം ആരംഭിച്ചു. പിന്നീട് ഹാർവാർഡ് ലോ സ്‌കൂളിൽ നിന്ന് നിയമത്തിൽ മാസ്‌റ്റർ ബിരുദവും 1988ൽ ഡോക്‌ടറേറ്റും നേടി. 1955ൽ ദക്ഷിണാഫ്രിക്കൻ ഹൈക്കോടതിയിലെ ആദ്യത്തെ വെള്ളക്കാരല്ലാത്ത വനിതാ ജഡ്‌ജിയായി നവനീതം പിള്ള നിയമിക്കപ്പെട്ടു.
1999 മുതൽ 2003 വരെ റുവാണ്ടയ്‌ക്ക് വേണിയുള്ള ഐക്യരാഷ്‌ട്രസഭയുടെ അന്താരാഷ്‌ട്ര ക്രിമിനൽ ട്രൈബ്യൂണലിന്റെ പ്രസിഡണ്ടായി സേവനമനുഷ്‌ഠിച്ചു. 2003 മുതൽ 2008 വരെ അന്താരാഷ്‌ട്ര ക്രമിനൽ കോടതിയിലെ അപ്പീൽ ചേംബർ ജഡ്‌ജിയായും പ്രവർത്തിച്ചു.
2008 മുതൽ 2014 വരെ ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായി സേവനമനുഷ്‌ഠിച്ച അവർക്ക് പകരം 2014 സെപ്‌തംബർ പ്രിൻസ് സെയ്‌ദ് ബിൻ റആദ് ചുമതലയേറ്റു. തുടർന്ന് 2015 ഏപ്രിലിൽ വധശിക്ഷയ്‌ക്ക് എതിരെയുള്ള അന്താരാഷ്‌ട്ര കമ്മീഷന്റെ 16ആംമത് കമ്മീഷണറായി. ‘റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സ്’ ആരംഭിച്ച ഇൻഫർമേഷൻ ആൻഡ് ഡെമോക്രസി കമ്മീഷനിലെ പ്രധാന അംഗങ്ങളിൽ ഒരാൾകൂടിയാണ് നവനീതം നവി പിള്ള.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം




































