ആസൂത്രണ ബോർഡ് പരീക്ഷ; പുതിയ റാങ്ക് ലിസ്‌റ്റിൽ പരാതിക്കാരന് ഒന്നാം റാങ്ക്

നേരത്തെ ഒന്നാം റാങ്ക് വാങ്ങി ജോലിയിൽ പ്രവേശിച്ചയാൾ അഞ്ചാം റാങ്കിലേക്കും തള്ളപ്പെട്ടു.

By Senior Reporter, Malabar News
PSC
Rep. Image

തിരുവനന്തപുരം: ക്രമക്കേട് നടന്ന പിഎസ്‌സി ആസൂത്രണ ബോർഡ് ഓഫ് പരീക്ഷയിൽ പുതിയ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചപ്പോൾ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന പരാതിക്കാരന് ഒന്നാം റാങ്ക്. പുനർമൂല്യനിർണയവും അഭിമുഖവും കഴിഞ്ഞപ്പോഴാണ് പരാതിക്കാരനായ ശ്യാം കൃഷ്‌ണൻ മൂന്നാം റാങ്കിൽ നിന്ന് ഒന്നാം റാങ്കിലേക്ക് എത്തിയത്.

നേരത്തെ ഒന്നാം റാങ്ക് വാങ്ങി ജോലിയിൽ പ്രവേശിച്ചയാൾ അഞ്ചാം റാങ്കിലേക്കും തള്ളപ്പെട്ടു. ശ്യാം കൃഷ്‌ണൻ നടത്തിയ ഒരുവർഷം നീണ്ട പോരാട്ടത്തിലൂടെയാണ് പിഎസ്‌സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിലൊന്ന് പുറത്തുവന്നത്. ആദ്യം പ്രസിദ്ധീകരിച്ച മാർക്ക് റദ്ദാക്കി വീണ്ടും മൂല്യനിർണയം നടത്തിയ ചുരക്കപ്പട്ടിക പ്രസിദ്ധീകരിക്കുകയും ഇന്നലെ അഭിമുഖം നടത്തി രാത്രിയോടെ പുതിയ റാങ്ക് ലിസ്‌റ്റ് പുറത്തുവിടുകയും ആയിരുന്നു.

ആകെ 58 മാർക്ക് ലഭിക്കേണ്ട 10 ചോദ്യങ്ങളാണ് പിഎസ്‌സി മൂല്യനിർണയം നടത്താതെ നേരത്തെ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചത്. അന്ന് പരീക്ഷയിൽ 39 മാർക്ക് കിട്ടിയ ശ്യാമിന് പുനർ മൂല്യനിർണയം നടത്തിയപ്പോൾ കിട്ടിയത് 59.50 മാർക്ക്.

ഒന്നേകാൽ വർഷം മുൻപ് ജോലിയിൽ പ്രവേശിച്ച പഴയ ഒന്നാം റാങ്കുകാരനായ അരുൺ ജെ പ്രതാപിനെ ജോലിയിൽ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പിഎസ്‌സി സർക്കാരിന് കത്ത് നൽകും. എന്നാൽ, ഒരു തസ്‌തിക മാത്രമുള്ളതിനാലും പിഴവ് സംഭവിച്ചത് പിഎസ്‌സിക്കായതിനാലും പഴയ ആളെ മാറ്റി പുതിയ ആളെ നിയമിക്കാനുള്ള നടപടി നിയമപോരാട്ടത്തിന് വഴിയൊരുക്കിയേക്കും.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE