കോഴിക്കോട്: ബേപ്പൂരിൽ ബോട്ടിൽ നിന്ന് വിഷവാതകം ശ്വസിച്ചു ചികിൽസയിൽ ആയിരുന്ന രണ്ടാമത്തെ അതിഥി തൊഴിലാളിയും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സച്ചിൻ ദാസ് ആണ് മരിച്ചത്. സംഭവത്തിൽ മറ്റൊരു പശ്ചിമ ബംഗാൾ സ്വദേശിയായ ദിലീപ് സുർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ദാരുണമായ സംഭവം നടന്നത്. ഹാർബറിലെ മീൻ ശേഖരിക്കുന്ന സ്റ്റോർ റൂമിൽ ഇറങ്ങിയ ഇരുവർക്കും പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. മൽസ്യങ്ങൾ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിൽ തിങ്ങിനിറഞ്ഞ വിഷവാതകം ശ്വസിച്ചാണ് ഇരുവരും മരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
Most Read| പൊട്ടിയൊഴുകുന്ന ‘ഡീസൽ മരം’; തെക്കേ അമേരിക്കയിലെ അത്ഭുത പ്രതിഭാസം


































