എസ്എസ്ആർ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ; പുതിയ വോട്ടർമാരെ ചേർക്കാം

കേരളമടക്കം 17 സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് വാർഷിക വോട്ടർപട്ടിക പരിഷ്‌കരണം (എസ്എസ്ആർ- സ്‌പെഷ്യൽ സമ്മറി ഡിവിഷൻ) നടക്കുക. എസ്എസ്ആറിന് ശേഷമുള്ള കരട് പട്ടിക 12ന് പ്രസിദ്ധീകരിക്കും.

By Senior Reporter, Malabar News
Voters-List_2020-Nov-10
Representational Image

ന്യൂഡെൽഹി: കേരളമടക്കം 17 സംസ്‌ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാർഷിക വോട്ടർപട്ടിക പരിഷ്‌കരണത്തിന് (എസ്എസ്ആർ- സ്‌പെഷ്യൽ സമ്മറി ഡിവിഷൻ) ഉത്തരവിട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. എസ്‌ഐആറിൽ ഒഴിവാക്കപ്പെട്ടവരെയും പുതിയ വോട്ടർമാരെയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

എസ്എസ്ആറിന് ശേഷമുള്ള കരട് 12ന് പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബർ 11ആം തീയതിവരെ അവകാശവാദങ്ങളും എതിർപ്പുകളും ബോധിപ്പിക്കാം. അന്തിമപട്ടിക 2027 ജനുവരി നാലാം തീയതി നിലവിൽ വരും. നിലവിൽ എസ്‌ഐആർ നടപടികൾ പുരോഗമിക്കുന്ന സംസ്‌ഥാനങ്ങളിൽ തീയതികളിൽ വ്യത്യാസമുണ്ടാകും.

കേരളം, അന്തമാൻ നിക്കോബാർ ദ്വീപുകൾ, അസം, ബിഹാർ, ഛത്തീസ്‌ഗഢ്, പഞ്ചാബ്, രാജസ്‌ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്‌ചിമബംഗാൾ എന്നിവിടങ്ങളിലാണ് എസ്എസ്ആർ നടത്തുക. 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ 21ആം വകുപ്പുപ്രകാരമാണ് നടപടി.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE