തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. കളമശേരിയിലെ ഇലക്ട്രോണിക് ഇന്റർലോക്കിങ് ജോലികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. ചില ട്രെയിനുകൾ വൈകിയോടും ചെയ്യും.
ഭാഗികമായി റദ്ദാക്കിയവ
- ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന എറണാകുളം വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽ സർവീസ് അവസാനിപ്പിക്കും. തൃശൂരിനും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കി.
- എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ട കെഎസ്ആർ ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് തൃശൂരിൽ നിന്നായിരിക്കും സർവീസ് ആരംഭിക്കുന്നത്. എറണാകുളം ജങ്ഷനും തൃശൂരിനും ഇടയിൽ സർവീസ് ഭാഗികമായി റദ്ദാക്കി.
വൈകിയോടുന്നവ
- എറണാകുളം ജങ്ഷൻ- ഹസ്രത്ത് നിസാമുദ്ദീൻ മംഗള ലക്ഷദ്വീപ് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.25ന് എറണാകുളം ജങ്ഷനിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ഒരുമണിക്കൂർ 30 മിനിറ്റ് വൈകി 2.55ന് മാത്രമേ പുറപ്പെടൂ.
- മംഗളൂരു-കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരുമണിക്കൂർ 15 മിനിറ്റ് വൈകും.
- ഷാലിമാർ-തിരുവനന്തപുരം സെൻട്രൽ സൂപ്പർ ഫാസ്റ്റ് 50 മിനിറ്റ് വൈകും.
- ഗാന്ധിധാം-തിരുനെൽവേലി സെൻട്രൽ സൂപ്പർ ഫാസ്റ്റ് 45 മിനിറ്റ് വൈകും.
- ദിബ്രൂഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ് 25 മിനിറ്റ് വൈകും.
- ലോകമാന്യ തിലക് ടെർമിനസ്-തിരുവനന്തപുരം നോർത്ത് ഗരീബ് രഥ് എക്സ്പ്രസ് 25 മിനിറ്റ് വൈകും.
- ഗുരുവായൂർ- എറണാകുളം പാസഞ്ചർ 15 മിനിറ്റ് വൈകും.
- തിരുവനന്തപുരം- ലോകമാന്യ തിലക് ടെർമിനസ് നേത്രാവതി എക്സ്പ്രസ് ഒരു മണിക്കൂർ 20 മിനിറ്റ് വൈകും.
- തിരുനെൽവേലി-ജാംനഗർ എക്സ്പ്രസ് 40 മിനിറ്റ് വൈകും.
Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്




































