കരിപ്പൂരിൽ നടന്നത് സ്വർണം പൊട്ടിക്കൽ നാടകം; ആസൂത്രണം ചെയ്‌തത്‌ യുവതി തന്നെ

ബുധനാഴ്‌ച രാവിലെ 11.30ഓടെയാണ് കരിപ്പൂരിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദുബായിയിൽ നിന്ന് സ്വർണം കടത്തി കരിപ്പൂരിൽ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. എന്നാൽ, സ്വർണം പൊട്ടിക്കൽ നാടകം അടക്കം ആസൂത്രണം ചെയ്‌തത്‌ പ്രിയങ്ക തന്നെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

By Senior Reporter, Malabar News
Karipur

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ ശ്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബുധനാഴ്‌ച രാവിലെ 11.30ഓടെയാണ് കരിപ്പൂരിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ദുബായിയിൽ നിന്ന് സ്വർണം കടത്തി കരിപ്പൂരിൽ എത്തിയ പ്രിയങ്കയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.

എന്നാൽ, സ്വർണം പൊട്ടിക്കൽ നാടകം അടക്കം ആസൂത്രണം ചെയ്‌തത്‌ പ്രിയങ്ക തന്നെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രതി ശ്രീലാലുമായി ഗൂഢാലോചന നടത്തിയ പ്രിയങ്ക വാഹനവുമായി കരിപ്പൂരിൽ എത്താൻ നിർദ്ദേശം നൽകി. ഭർത്താവിനെയും കുട്ടികളെയും കാറിൽ കയറ്റണമെന്നും നിർദ്ദേശമുണ്ടായിരുന്നു. കുടുംബത്തെ മറയാക്കി അറസ്‌റ്റിലായ പ്രതികൾക്കൊപ്പം സ്വർണം കവർച്ച നടത്താനായിരുന്നു ഇവരുടെ ലക്ഷ്യം.

ദുബായിയിൽ വെച്ച് സഫ്‌വാൻ എന്നയാളാണ് സ്വർണം നൽകിയതെന്നും യുവതി മൊഴി നൽകി. പോലീസ് പിടികൂടിയ കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവർ നിരവധി കേസുകളിൽ പ്രതികളാണ്. ശ്രീലാലിനെതിരെ നെടുമ്പാശേരിയിലും കവർച്ച കേസുള്ളതായും ഇയാൾ സ്വർണം പൊട്ടിക്കൽ സംഘത്തിലെ സജീവ അംഗമാണെന്നും പോലീസ് പറയുന്നു.

സംഭവത്തിൽ യുവതിയുടെ ഭർത്താവ് നിരപരാധിയാണെന്ന് പോലീസ് പറഞ്ഞു. സ്വർണം തട്ടിയെടുക്കാനുള്ള നാടകത്തിൽ ഇയാൾക്ക് പങ്കില്ലെന്നും പോലീസ് വ്യക്‌തമാക്കി.

വിമാനത്താവളത്തിൽ നിന്ന് പുറത്തേക്കിറങ്ങിയ പ്രിയങ്കയെ കയറ്റി കുതിച്ചുപോയ കാറിന് പുറകെ ഒരു യുവാവ് ഓടുന്നത് കണ്ട പോലീസ് വാഹനത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് സാഹസികമായി പ്രതികളെ പിടികൂടുകയും ചെയ്‌തു. പിന്നാലെ സ്വർണം വാങ്ങാനായി വിമാനത്താവളത്തിൽ എത്തിയ മട്ടന്നൂർ സ്വദേശി ജാബിറും അറസ്‌റ്റിലായി. ഇയാളാണ് കാറിന് പിറകെ ഓടിയത്.

Most Read| ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി നിത്യ രാമൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE