ഇസ്രയേൽ സർക്കാർ രൂപീകരണം; ഐസൻകോട്ടിനെ ക്ഷണിക്കാൻ പ്രസിഡണ്ട്

ഐസൻകോട്ട് നാലാഴ്‌ചയ്‌ക്കകം ഭൂരിപക്ഷം തെളിയിക്കണം. 28 ദിവസത്തിനുള്ള ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ 14 ദിവസം കൂടി നൽകും.

By Senior Reporter, Malabar News
Gadi Eisenkot
ഗാദി ഐസൻകോട്ട്

ടെൽ അവീവ്: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കാനായി യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ടിനെ ക്ഷണിക്കാൻ പ്രസിഡണ്ട് ഐസക് ഹെർസോഗിന്റെ തീരുമാനം. സർക്കാർ രൂപീകരണത്തിനായുള്ള കത്ത് പ്രസിഡണ്ട് ഇന്ന് ഔദ്യോഗികമായി ഗാദി ഐസൻകോട്ടിന് നൽകും.

ഐസൻകോട്ട് നാലാഴ്‌ചയ്‌ക്കകം ഭൂരിപക്ഷം തെളിയിക്കണം. 28 ദിവസത്തിനുള്ള ഭൂരിപക്ഷം തെളിയിക്കാനായില്ലെങ്കിൽ 14 ദിവസം കൂടി നൽകും. നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യത്തെ പിളർത്താനുള്ള ശ്രമത്തിലാണ് ഐസൻകോട്ട്.

അതേസമയം, ഇസ്രയേലിൽ അറബ് പാർട്ടികൾക്ക് മുന്നിൽ സഖ്യരൂപീകരണത്തിന് നാല് ഉപാധികളാണ് ഗാദി ഐസൻകോട്ട് മുന്നോട്ടുവെച്ചിട്ടിരിക്കുന്നത്. ജൂത-വലതുപക്ഷ പാർട്ടിയായ ഐസൻകോട്ടിനെ യാഷറിനെ അറബ് പാർട്ടികളുടെ സഖ്യമായ ജോയന്റ് ലിസ്‌റ്റ് പിന്തുണച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് സഖ്യ രൂപീകരണ ഉപാധികൾ പ്രഖ്യാപിച്ചത്.

ഹമാസിനെ തീവ്രവാദ സംഘടനയെന്ന് അംഗീകരിക്കണമെന്നതും ഹമാസ് നിരായുധീകരണത്തെ പിന്തുണയ്‌ക്കണം എന്നതുമാണ് ഐസൻകോട്ടിന്റെ പ്രധാന ഉപാധി. ഇസ്രയേലിനെ ജൂത-ജനാധിപത്യ രാജ്യമായി അംഗീകരിക്കുക, എല്ലാ പൗരൻമാർക്കും സൈനിക- സിവിലിയൻ സർവീസ് നിർബന്ധമാക്കുന്നത് അംഗീകരിക്കുക എന്നിവയാണ് മറ്റു ഉപാധികൾ.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുകൂലിക്കുന്ന വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റും അറബ് പാർട്ടികൾക്ക് 19 സീറ്റും ലഭിച്ചു. ഇസ്രയേൽ പാർലമെന്റായ നെസറ്റിലെ 120 സീറ്റിൽ 61 സീറ്റാണ് സർക്കാരുണ്ടാക്കാൻ വേണ്ടത്. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ അറബ് പാർട്ടികളുടെ പിന്തുണ പ്രധാനമാണ്.

19 സീറ്റുകൾ നേടിയ അറബ് പാർട്ടികൾ നിർണായക ശക്‌തിയായത് നെതന്യാഹുവിനും ഗാദി ഐസൻകോട്ടിനും ഒരുപോലെ തിരിച്ചടിയായിരിക്കുകയാണ്. നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയും ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും തിരഞ്ഞെടുപ്പിൽ മുന്നോട്ടുവെച്ച പ്രധാന വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു അറബ് പാർട്ടികളുമായി കൂട്ടുകൂടുകയില്ല എന്നത്.

ഐസൻകോട്ടിന് മുന്നിലും രണ്ട് വഴികളാണുള്ളത്. നെതന്യാഹുവുമായി കൂട്ടുകൂടുക, അല്ലെങ്കിൽ അറബ് പാർട്ടികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കുക. ഇതിൽ ഏത് തിരഞ്ഞെടുത്താലും സ്വന്തം തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങളിൽ നിന്ന് പിൻമാറാൻ ഐസൻകോട്ടിനെ നിർബന്ധിതനാക്കും. രണ്ട് പക്ഷത്തും ചേരില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്‌ദാനം.

അറബ് പാർട്ടികളുമായി സഖ്യത്തിനില്ലെന്ന് തറപ്പിച്ച് പറഞ്ഞിട്ടുള്ള നെതന്യാഹുവിന് മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ ഐസൻകോട്ടുമായി ചേർന്ന് സഖ്യ സർക്കാർ രൂപീകരിക്കുക. അല്ലെങ്കിൽ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ ഉന്നയിച്ച് വീണ്ടും തിരഞ്ഞെടുപ്പിലേക്ക് എത്തിക്കുക. ഇതിൽ രണ്ടാമത്തേതിലാണ് അദ്ദേഹമിപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Most Read| പാറയുടെ മധ്യത്തിൽ മൽസ്യാകൃതിയിൽ കുളം; കൊടും വരൾച്ചയിലും വറ്റാറില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE