സ്വാശ്രയ കോളേജുകളിൽ പുതിയ കോഴ്‌സുകൾക്ക് സർക്കാർ അനുമതി വേണ്ട; ഉത്തരവിറങ്ങി

അൺ എയ്‌ഡഡ്‌, സ്വാശ്രയ കോളേജുകൾ നിലവിൽ നടത്തിവരുന്ന കോഴ്‌സുകളുടെ സീറ്റ് വർധനവിന് ബന്ധപ്പെട്ട സർവകലാശാലകൾക്ക് തന്നെ സീറ്റ് വർധിപ്പിച്ച് നൽകാം.

By Senior Reporter, Malabar News
Self Financing College
Rep. Image

തിരുവനന്തപുരം: സ്വാശ്രയ ഓട്ടോണമസ് കോളേജുകളിൽ പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനോ സീറ്റുകൾ സ്‌ഥിരമായി വർധിപ്പിക്കുന്നതിനോ ഇനിമുതൽ സർക്കാരിന്റെ അനുമതി ആവശ്യമില്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി.

പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നത് സർക്കാരിനെ മുൻകൂട്ടി അറിയിച്ചാൽ മതിയാകും. അൺ എയ്‌ഡഡ്‌, സ്വാശ്രയ കോളേജുകൾ നിലവിൽ നടത്തിവരുന്ന കോഴ്‌സുകളുടെ സീറ്റ് വർധനവിന് ബന്ധപ്പെട്ട സർവകലാശാലകൾക്ക് തന്നെ സീറ്റ് വർധിപ്പിച്ച് നൽകാം. സ്വാശ്രയ കൊളേജുകൾക്ക് അനുവദിക്കപ്പെട്ട കോഴ്‌സുകൾക്ക് വർഷംതോറും എൻഒസി പുതുക്കി നൽകുന്ന രീതി അവസാനിപ്പിക്കും.

അധ്യയന വർഷംമുതൽ മൂന്ന് വർഷത്തിൽ ഒരിക്കൽ എൻഒസി മുൻകൂറായി പുതുക്കണം. അതേസമയം, പുതിയ ഉത്തരവിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. ഉന്നതവിദ്യാഭ്യാസ കോർപ്പറേറ്റ് സ്വഭാവമുള്ള സ്വകാര്യ മാനേജ്മെന്റുകളുടെ കൊള്ളലാഭത്തിന് വിട്ടുകൊടുക്കാനുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു.

സർക്കാർ എയ്‌ഡഡ്‌, ഓട്ടോണമസ് കോളേജുകളിൽ ആരംഭിക്കുന്ന പുതിയ കോഴ്‌സുകൾക്കും സീറ്റ് വർധനവിനും സർക്കാരിന്റെ മുൻ‌കൂർ അംഗീകാരം നിർബന്ധമാണെന്ന് 2026 സെപ്‌തംബർ 11ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ സർക്കുലറിൽ നിഷ്‌കർഷിച്ചിരിക്കുന്നതാണ്. സർക്കാർ തലത്തിലുള്ള കർശന പരിശോധനയും നിയന്ത്രണവും ഉറപ്പുവരുത്തുന്ന ഈ വ്യവസ്‌ഥ നിലനിൽക്കെയാണ്, മാനേജ്മെന്റുകളുടെ വഴിവിട്ട സമ്മർദ്ദങ്ങൾക്ക് വഴങ്ങി അട്ടിമറി നടത്തിയതെന്ന് പിണറായി പറഞ്ഞു.

Most Read| ‘കേരളത്തിന്റെ മകൾ’; ലൊസാഞ്ചലസിലെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി നിത്യ രാമൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE