രണ്ടുമാസം കഴിഞ്ഞിട്ടും അരിശം തീർന്നില്ലേ? കാലടി സസ്‌പെൻഷനിൽ ഹൈക്കോടതി

ഓഗസ്‌റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തത്‌. രണ്ടുമാസം കഴിഞ്ഞിട്ടും സസ്‌പെൻഷൻ പിൻവലിച്ചിട്ടില്ല.

By Senior Reporter, Malabar News
high court

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിൽ സസ്‌പെൻഡ് ചെയ്‌ത സംഭവത്തിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. കുട്ടികളെ സസ്‌പെൻഡ് ചെയ്‌തിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും അരിശം തീർന്നില്ലേ എന്ന് കോടതി ആരാഞ്ഞു. രണ്ടുമാസം അവർ പുറത്തുനിന്നു, എന്തിന് മാപ്പ് എന്നും കോടതി ചോദിച്ചു.

അവർ ചെയ്‌ത കാര്യങ്ങളെ ന്യായീകരിക്കുകയല്ലെന്നും പക്ഷേ കുട്ടികളാണെന്ന് ഓർക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികളായിരിക്കുമ്പോൾ പ്രതിഷേധ പരിപാടികൾ നടത്താത്ത എത്ര രാഷ്‌ട്രീയക്കാർ ഉണ്ടെന്ന് ചോദിച്ച കോടതി, കേസിൽ എങ്ങനെ രണ്ട് എഫ്‌ഐആർ വന്നെന്നും ആരാഞ്ഞു.

ഈ വിഷയത്തിൽ സർവകലാശാല തന്നെ പരിഹാരം കാണാൻ ശ്രമിക്കണമെന്നും അല്ലെങ്കിൽ കോടതി കേസ് വിശദമായി പരിശോധിച്ച് തീരുമാനമെടുക്കുമെന്നും ജസ്‌റ്റിസ്‌ പിവി കുഞ്ഞികൃഷ്‌ണൻ വാക്കാൽ പറഞ്ഞു. കേസ് വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.

സസ്‌പെൻഷൻ ചോദ്യം ചെയ്‌തുള്ള വിദ്യാർഥികളുടെ ഹരജിക്കൊപ്പം പരീക്ഷ എഴുതിക്കണമെന്ന ഉപഹരജിയും നൽകിയിരുന്നു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയെങ്കിലും സർവകലാശാലയും വിസിയും നൽകിയ ഹരജിയിൽ ഡിവിഷൻ ബെഞ്ച് ഇത് റദ്ദാക്കി.

ഇതിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് ഹരജി പരിഗണിച്ചു തീർപ്പാക്കണമെന്നായിരുന്നു സുപ്രീം കോടതി നിർദ്ദേശം. തുടർന്നാണ് ഇന്ന് സിംഗിൾ ബെഞ്ച് വീണ്ടും ഹരജി പരിഗണിച്ചത്.

ഓഗസ്‌റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് 16 വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തത്‌. രണ്ടുമാസം കഴിഞ്ഞിട്ടും സസ്‌പെൻഷൻ പിൻവലിച്ചിട്ടില്ല. സസ്‌പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാം എന്നായിരുന്നു സിൻഡിക്കേറ്റിന്റെ നിബന്ധന. എന്നാൽ, മാപ്പപേക്ഷ നൽകില്ലെന്ന് സസ്‌പെൻഷനിലുള്ള വിദ്യാർഥികൾ പ്രതികരിച്ചിരുന്നു.

Most Read| പീറ്റ് ഹെഗ്‌സെത്തിന് ആശ്വാസം; ഇംപീച്ച്മെന്റ് നീക്കം പരാജയപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE