‘ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം’; ഹസീനയെ തിരിച്ചയക്കാൻ ഉപാധികളുമായി ഇന്ത്യ

2024 ജൂലൈയിലെ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബംഗ്ളാദേശ് കോടതി ഷെയ്ഖ് ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കർശന ഉപാധികളോടെയുള്ള ഇന്ത്യയുടെ നീക്കം.

By Senior Reporter, Malabar News
Sheikh Hasina
ഷെയ്ഖ് ഹസീന

ന്യൂഡെൽഹി: ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ തിരിച്ചയക്കാൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി സർക്കാരിന് മുന്നിൽ ഉപാധികൾ മുന്നോട്ടുവെച്ച് ഇന്ത്യ. 2024 ജൂലൈയിലെ പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട കേസിൽ ബംഗ്ളാദേശ് കോടതി ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കർശന ഉപാധികളോടെയുള്ള ഇന്ത്യയുടെ നീക്കം.

ബംഗ്ളാദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച നേതാവായ ഹസീനയെ ന്യൂഡെൽഹിയിൽ നിന്ന് തിരികെ കൊണ്ടുപോകുന്നതിന്റെ പൂർണ ഉത്തരവാദിത്തം ബംഗ്ളാദേശ് സൈന്യം ഏറ്റെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായാണ് റിപ്പോർട്. ഇതിനായി സൈനിക വിമാനം അയക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. 2024 ഓഗസ്‌റ്റ് അഞ്ചിന് ബംഗ്ളാദേശിൽ നിന്ന് പലായനം ചെയ്‌ത ഹസീന സൈനിക വിമാനത്തിലായിരുന്നു ഇന്ത്യയിൽ എത്തിയത്.

വധശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാനും, പുതിയൊരു വിചാരണ നേരിടാനും ഹസീനയ്‌ക്ക് അവസരം നൽകുമെന്ന് ബംഗ്ളാദേശ് ഉറപ്പ് നൽകണമെന്നാണ് ഇന്ത്യയുടെ രണ്ടാമത്തെ ആവശ്യമെന്നാണ് റിപ്പോർട്. ബിബിസി ബംഗ്ളായാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്‌.

ഹസീനയുടെ ഇന്ത്യയുടെ തുടർച്ചയായ താമസം കേന്ദ്ര സർക്കാരിന് വലിയ നയതന്ത്ര പ്രതിസന്ധിയാണ് സൃഷ്‌ടികുന്നതെന്നാണ് റിപ്പോർട്. ഇത് ബംഗ്ളാദേശുമായുള്ള ഉഭയകക്ഷി ബന്ധത്തെ ബാധിക്കുന്നതിനൊപ്പം വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ഒരു നേതാവിന് അഭയം നൽകുന്നതിന്റെ പേരിൽ രാജ്യാന്തര തലത്തിൽ ഇന്ത്യ വിമർശനങ്ങൾ നേരിടുന്നതിനും കാരണമാകുന്നുണ്ട്.

ഹസീനയെ മറ്റൊരു മോപൊന്നം രാജ്യത്തേക്ക് മാറ്റാനായിരുന്നു ഇന്ത്യ ആദ്യം ശ്രമിച്ചിരുന്നത്. എന്നാൽ, പല രാജ്യങ്ങളുമായി നടത്തിയ ചർച്ചകൾ വിവിധ കാരണങ്ങളാൽ പരാജയപ്പെട്ടതോടെയാണ് ബംഗ്ളാദേശുമായി നേരിട്ട് സമവായത്തിന് ഇന്ത്യ ശ്രമിക്കുന്നത്.

ബംഗ്ളാദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവാണ് ഷെയ്ഖ് ഹസീന. 2024ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തോളം നീണ്ട ഭരണത്തിന് വിരാമമിട്ട് അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ 2025 നവംബറിൽ ബംഗ്ളാദേശ് കോടതി ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചിരുന്നു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE