കാവേരി നദീജല തർക്കം; അധികജലം ആവശ്യപ്പെട്ട തമിഴ്‌നാടിന്റെ ഹരജി തള്ളി

ഏകദേശം 11 ടിഎംസി അധികമായി ജലം അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യമാണ് സുപ്രീം കോടതി തള്ളിയത്.

By Senior Reporter, Malabar News
supreme court

ന്യൂഡെൽഹി: കാവേരി നദിയിൽ നിന്ന് കൂടുതൽ വെള്ളം കർണാടക തങ്ങൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി തള്ളി. ഏകദേശം 11 ടിഎംസി അധികമായി ജലം അനുവദിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യമാണ് തള്ളിയത്.

ജസ്‌റ്റിസുമാരായ വിക്രം നാഥ്, അപരേഷ് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്. തമിഴ്‌നാടിന് ലഭിക്കേണ്ട ജലവിഹിതത്തിൽ 11.719 ടിഎംസി അടി കുറവുണ്ടെന്നാണ് സംസ്‌ഥാനത്തിന്റെ വാദം. ഒക്‌ടോബർ ആറുവരെയുള്ള കണക്ക് അനുസരിച്ചാണ് ഈ കുറവ് ചൂണ്ടിക്കാട്ടിയത്.

കാവേരിയിൽ ആവശ്യത്തിന് വെള്ളം ഉണ്ടായിട്ടും കർണാടക വിട്ടുനൽകുന്നില്ലെന്നും തമിഴ്‌നാട് ആരോപിച്ചിരുന്നു. കാവേരി ജലതർക്ക പരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവ് പ്രകാരം പ്രതിവർഷം 64 ടിഎംസി വെള്ളത്തിന് തങ്ങൾക്ക് അർഹതയുണ്ടെന്നാണ് തമിഴ്‌നാടിന്റെ വാദം.

എന്നാൽ, മഴക്കുറവും അണക്കെട്ടുകളിൽ ജലലഭ്യതയും കുറവും ചൂണ്ടിക്കാട്ടി കർണാടക ജലവിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയുടെയും കാവേരി ജല നിയന്ത്രണ സമിതിയുടെയും നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നും കുടിശിക ജലം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സുപ്രീം കോടതിയെ സമീപിച്ചത്.

തമിഴ്‌നാടിന്റെ രണ്ട് അപേക്ഷകളാണ് കോടതി തള്ളിയത്. ഇന്ന് സമർപ്പിച്ച മൂന്നാമത്തെ അപേക്ഷയും തള്ളുകയാണെന്ന് ജസ്‌റ്റിസ്‌ വിക്രം നാഥ് വാക്കാൽ വ്യക്‌തമാക്കി. നിരന്തരം അപേക്ഷ സമർപ്പിക്കുന്നതിൽ തമിഴ്‌നാടിനെ കോടതി വിമർശിക്കുകയും ചെയ്‌തു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE