കാക്കനാട്: ചേരാനല്ലൂർ വാഹനാപകട കേസിൽ ഉൾപ്പെട്ട കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (ആർസി) സസ്പെൻഡ് ചെയ്യരുതെന്നും ചൂണ്ടിക്കാട്ടി കേസിലെ പ്രതിയും കാർ ഉടമയുമായ അഡീഷണൽ സെഷൻസ് ജഡ്ജി മോട്ടോർ വാഹന വകുപ്പിന് വിശദീകരണം നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും ജഡ്ജി അറിയിച്ചു.
പ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന്റെ പേരിൽ ആർസി സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ ആവശ്യപ്പെട്ട് ആർടിഒ നൽകിയ നോട്ടീസിനുള്ള മറുപടിയിലാണ് ജഡ്ജി ചൂണ്ടിക്കാട്ടിയത്.
തന്റെ വാദം നിയമപരമായി നിലനിൽക്കുന്നതാണെന്ന് ബോധ്യപ്പെടുത്താൻ ഇത്തരം കേസുകളുമായി ബന്ധപ്പെട്ട മുൻകാല നടപടിക്രമങ്ങളുടെ പകർപ്പുകളും ജഡ്ജി സമർപ്പിച്ചിട്ടുണ്ട്. വിശദീകരണവും അനുബന്ധ രേഖകളും നിയമോപദേശത്തിന്റെ അയച്ചതായി മോട്ടോർവാഹന വകുപ്പ് അധികൃതർ പറഞ്ഞു.
കഴിഞ്ഞമാസം 25ന് പുലർച്ചെയാണ് അഡീഷണൽ ജഡ്ജിയുടെ മകനായ പ്ളസ് വൺ വിദ്യാർഥി അമിതവേഗത്തിലോടിച്ച കാർ സ്കൂട്ടറിലിടിച്ച് തട്ടുകടയുടമ നോർത്ത് പറവൂർ മാഞ്ഞാലി താമരമുക്ക് പുത്തൻപറമ്പിൽ ജയബാലകൃഷ്ണൻ (55) മരിച്ചത്.
Most Read| കേരള സ്റ്റാർട്ടപ്പ് മിഷന്റെ തലപ്പത്ത് ആദ്യമായി വനിത




































