ഡോ. വി. വേണു സംസ്‌ഥാന പരിസ്‌ഥിതി ആഘാത നിർണയ അതോറിറ്റി ചെയർമാൻ

സംസ്‌ഥാനത്തെ വികസന പദ്ധതികൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും പരിസ്‌ഥിതി അനുമതി നൽകുന്ന നിർണായക സമിതിയുടെ തലപ്പത്തേക്കാണ് മുൻ ചീഫ് സെക്രട്ടറിയായ വേണുവിന്റെ നിയമനം.

By Senior Reporter, Malabar News
V. Venu
ഡോ. വി. വേണു

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെ സംസ്‌ഥാന പരിസ്‌ഥിതി ആഘാത നിർണയ അതോറിറ്റി (SEIAA , സിയ) ചെയർമാനായി നിയമിച്ചു. സംസ്‌ഥാന സർക്കാരിന്റെ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ്‌ വേണുവിനെ നിയമിച്ചുകൊണ്ട് കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം വിജ്‌ഞാപനം പുറപ്പെടുവിച്ചത്.

മുൻ ചെയർമാൻ പിഎച്ച്. കുര്യൻ അന്തരിച്ചതിന് ശേഷം ഈ തസ്‌തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു. സംസ്‌ഥാനത്തെ വികസന പദ്ധതികൾക്കും നിർമാണ പ്രവർത്തനങ്ങൾക്കും പരിസ്‌ഥിതി അനുമതി നൽകുന്ന നിർണായക സമിതിയുടെ തലപ്പത്തേക്കാണ് വേണുവിന്റെ നിയമനം. ഖനനം, വലിയ കെട്ടിടങ്ങൾ, വ്യവസായങ്ങൾ തുടങ്ങിയ നിർണായക ബി-വിഭാഗം പദ്ധതികളുടെ പരിസ്‌ഥിതി ആഘാതം വിലയിരുത്തുകയാണ് സമിതിയുടെ പ്രധാന ചുമതല.

1990 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്‌ഥനായ വേണു, 2023 ജൂലൈ മുതൽ 2024 ഓഗസ്‌റ്റ് വരെയാണ് സംസ്‌ഥാനത്തിന്റെ 48ആം ചീഫ് സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചത്. സർവീസിലിരിക്കെ പരിസ്‌ഥിതി, വനം, ആഭ്യന്തരം, റവന്യൂ, ദുരന്തനിവാരണം, ടൂറിസം, സംസ്‌കാരികം തുടങ്ങി പ്രധാന വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

2018ലെ പ്രളയാനന്തര പുനർനിർമാണത്തിനായി കേരള ഇനീഷ്യേറ്റീവിന്റെ സിഇഒ ആയി പ്രവർത്തിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ്‌ ബിരുദം നേടിയതിന് ശേഷമാണ് അദ്ദേഹം സിവിൽ സർവീസിൽ പ്രവേശിച്ചത്. വിരമിച്ചതിന് ശേഷം കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സൺ ഉൾപ്പടെയുള്ള സാംസ്‌കാരിക രംഗത്തെ സുപ്രധാന പദവികൾ വഹിച്ചുവരികയായിരുന്നു.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE