അട്ടപ്പാടിയിൽ പിങ്ക് നിറത്തിലുള്ള പുൽച്ചാടി; ലക്ഷത്തിൽ ഒരെണ്ണം മാത്രം

അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റിയുടെ വരടിമല ഫാമിലാണ് പിങ്ക് നിറത്തിലുള്ള പുൽച്ചാടിയെ കണ്ടത്.

By Senior Reporter, Malabar News
pink grasshopper
Rep. Image

പാലക്കാട് അട്ടപ്പാടിയിൽ അപൂർവയിനം പുൽച്ചാടിയെ കണ്ടെത്തിയത് നാട്ടുകാർക്ക് കൗതുകമായി. അട്ടപ്പാടി സഹകരണ ഫാമിങ് സൊസൈറ്റിയുടെ വരടിമല ഫാമിലാണ് പിങ്ക് നിറത്തിലുള്ള പുൽച്ചാടിയെ കണ്ടത്. ഫാം യൂണിറ്റ് ഓഫീസർ നൗഷാദ് ചെന്നാട്ടിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച പുൽച്ചാടിയുടെ ഫോട്ടോകളും വിവരങ്ങളും ഇതിനോടകം വൈറലായി.

പോസ്‌റ്റ് ശ്രദ്ധയിൽപ്പെട്ട തൃശൂർ കണ്ണാറ വാഴഗവേഷണ കേന്ദ്രത്തിലെ എൻഡമോളജിസ്‌റ്റ് പ്രഫ. ഡോ. ഗവാസ് രാകേഷ്, നൗഷാദിനെ ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. സാധാരണയായി പച്ച, തവിട്ട് നിറങ്ങളിലാണ് ഇവയെ കാണാറുള്ളത്. ജനിതകമാറ്റം സംഭവിച്ചാണ് പിങ്ക് നിറമുണ്ടാകുന്നതെന്ന് വിദഗ്‌ധർ പറയുന്നു. ലക്ഷത്തിൽ ഒരെണ്ണം മാത്രമേ ഇങ്ങനെയുണ്ടാകൂ.

‘എരിത്രിസം’ എന്നാണ് ഈ ജനിത മാറ്റത്തെ വിളിക്കുന്നത്. ആറുവർഷം മുൻപ് പത്തനംതിട്ട ജില്ലയിൽ പിങ്ക് പുൽച്ചാടിയെ കണ്ടെത്തിയതായി ഡോ. ഗവാസ് പറഞ്ഞു. പിങ്ക് നിറം പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടതിനാൽ പക്ഷികൾ ഇവയെ എളുപ്പത്തിൽ വേട്ടയാടും. വരടിമലയിൽ കണ്ട പുൽച്ചാടിയെ ലാബിൽ വളർത്തുമെന്നും ഗവാസ് പറഞ്ഞു.

Most Read| കായികരംഗത്ത് വിസ്‌മയം തീർത്ത് വയോധിക ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE