ജൻമസ്‌ഥലം സംബന്ധിച്ച് വ്യക്‌തത വരുത്തണം; സൗരവ് ദാസിന് കേന്ദ്രത്തിന്റെ നിർദ്ദേശം

ഏഴ് ദിവസത്തിനുള്ളിൽ ജൻമസ്‌ഥലം സംബന്ധിച്ച് വിശദീകരണം നൽകണമെന്നും അതുവരെ പാസ്‌പോർട്ട് ഉപയോഗിക്കരുതെന്നും ചെന്നൈ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് ആവശ്യപ്പെട്ടതായി വിദേശകാര്യ മാന്ത്രാലയ വക്‌താവ്‌ രൺധീർ ജയ്സ്വാൾ പറഞ്ഞു.

By Senior Reporter, Malabar News
Sourav Das
സൗരവ് ദാസ്

ന്യൂഡെൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് സൗരവ് ദാസിന് കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. ജൻമസ്‌ഥലം സംബന്ധിച്ച് വ്യക്‌തത വരുത്തണമെന്ന് സൗരവ് ദാസിനോട് കേന്ദ്രം ആവശ്യപ്പെട്ടു. ഏഴ് ദിവസത്തിനുള്ളിൽ ജൻമസ്‌ഥലം സംബന്ധിച്ച് വിശദീകരണം നൽകണമെന്നും അതുവരെ പാസ്‌പോർട്ട് ഉപയോഗിക്കരുതെന്നും ചെന്നൈ റീജിയണൽ പാസ്‌പോർട്ട് ഓഫീസ് ആവശ്യപ്പെട്ടതായി വിദേശകാര്യ മാന്ത്രാലയ വക്‌താവ്‌ രൺധീർ ജയ്സ്വാൾ പറഞ്ഞു.

ലണ്ടനിലേക്ക് പോകുന്നതിനായി തിങ്കളാഴ്‌ച പുലർച്ചെ ഒരുമണിയോടെ ഡെൽഹി വിമാനത്താവളത്തിൽ സൗരവ് ദാസ് എത്തിയിരുന്നു. എന്നാൽ, പാസ്‌പോർട്ടിലെ അപാകതകൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ യാത്ര തടഞ്ഞിരുന്നു. തുടർന്ന് തന്നെ തടഞ്ഞുവെച്ചെന്ന് ആരോപിച്ച് സൗരവ് ദാസ് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം.

ഏജൻസികളിൽ നിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ നവംബർ 23നാണ് ചെന്നൈ പാസ്‌പോർട്ട് ഓഫീസ് ദാസിന് നോട്ടീസ് നൽകിയത്. പാസ്‌പോർട്ട് അപേക്ഷകർ കൃത്യമായ വിവരങ്ങൾ നൽകേണ്ടതുണ്ടെന്നും വസ്‌തുതകൾ മറച്ചുവെച്ചതായി കണ്ടെത്തുകയോ റിപ്പോർട് ചെയ്യപ്പെടുകയോ ചെയ്‌താൽ വിശദീകരണം തേടി നോട്ടീസ് നൽകാറുണ്ടെന്നും ജയ്സ്വാൾ പറഞ്ഞു.

യാത്ര തടഞ്ഞതിന് പിന്നിൽ സർക്കാരാണെന്ന് ദാസ് എക്‌സിലൂടെ ആരോപിച്ചിരുന്നു. കേംബ്രിഡ്‌ജ്, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ് എന്നിവിടങ്ങളിലും സംസാരിക്കാൻ തനിക്ക് ക്ഷണമുണ്ടായിരുന്നു എന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ തന്റെ പ്രവർത്തനങ്ങളെയോ ഭാവിയിലെ വിദേശ യാത്രകളെയോ പിന്നോട്ടടിപ്പിക്കില്ലെന്നും സൗരവ് ദാസ് പറഞ്ഞു.

Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE