ജയസൂര്യയുടെ ‘മായൻ’ സെൻസറിങ് പൂർത്തിയായി; ആഗോളറിലീസ് ഡിസംബർ മൂന്നിന്

ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമ 'ബിയോണ്ട് ദി ഷാഡോസ്' എന്ന ടാഗ്‌ലൈനോടെയാണ് എത്തുന്നത്. നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ വ്യത്യസ്‌തമായൊരു സിനിമാനുഭവമാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്. ഒരു പോലീസ് ഉദ്യോഗസ്‌ഥന്റെ അന്വേഷണത്തിലൂടെ തുറക്കപ്പെടുന്ന രഹസ്യങ്ങളുടെ ലോകമാണ് ചിത്രത്തിന്റെ പശ്‌ചാത്തലം.

By Senior Reporter, Malabar News
mayan movie poster

ജയസൂര്യയെ നായകനാക്കി ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മായൻ: ചാപ്റ്റർ വൺ’ ഡിസംബർ മൂന്നിന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ സെൻസറിങ് നടപടികളെല്ലാം പൂർത്തിയായി. സെൻസർ ബോർഡ് യു/എ സർട്ടിഫിക്കറ്റ് നൽകിയ ചിത്രത്തിന് 2 മണിക്കൂർ 18 മിനിട്ടാണ് ദൈർഘ്യം.

മമ്മൂട്ടി നായകനായ സൂപ്പർഹിറ്റ് ചിത്രം ‘കളങ്കാവലി’ന് ശേഷം ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമ ‘ബിയോണ്ട് ദി ഷാഡോസ്’ എന്ന ടാഗ്‌ലൈനോടെയാണ് എത്തുന്നത്. നിഗൂഢതയും ഉദ്വേഗവും നിറഞ്ഞ വ്യത്യസ്‌തമായൊരു സിനിമാനുഭവമാണ് പ്രേക്ഷകർക്കായി ഒരുക്കുന്നത്.

മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദൻ നിർമിക്കുന്ന ചിത്രം ഒരു ഡാർക്ക് ത്രില്ലറായാണ് ഒരുങ്ങുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ വലിയ ആകാംക്ഷയാണ് പ്രേക്ഷകർക്ക് നൽകിയത്. അദൃശ്യ ശക്‌തിയുമായി പോരാടുന്ന പോലീസായി ജയസൂര്യ വേഷമിടുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.

ഒരു പോലീസ് ഉദ്യോഗസ്‌ഥന്റെ അന്വേഷണത്തിലൂടെ തുറക്കപ്പെടുന്ന രഹസ്യങ്ങളുടെ ലോകമാണ് ചിത്രത്തിന്റെ പശ്‌ചാത്തലം. സാധാരണ അന്വേഷണങ്ങൾക്കും യുക്‌തിക്കും അപ്പുറത്തുള്ള സംഭവങ്ങളിലേക്കും ആചാരങ്ങളിലേക്കും എത്തുന്ന കഥാപരിസരമാണ് മായൻ അവതരിപ്പിക്കുന്നത്. മലയാള സാഹിത്യത്തിൽ ഉൾപ്പടെ പരാമർശിക്കപ്പെട്ടിട്ടുള്ള വളരെ പോപ്പുലറായ ഒരു വിഷയമാണ് ‘കറുത്തച്ചനൂട്ട്’ എന്നതും ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രേക്ഷകരുടെ കൗതുകവും ആകാംക്ഷയും വർധിപ്പിക്കുന്നുണ്ട്.

റാഫിയും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയസൂര്യ, നൈല ഉഷ എന്നിവർക്കൊപ്പം വിജയ് ബാബുവും നിരഞ്‌ജന അനൂപും ഐശ്വര്യ രാജും ജിബിൻ ഗോപിനാഥും സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. കളങ്കാവൽ ടീമിലെ പ്രധാന സാങ്കേതിക പ്രവർത്തകരെല്ലാം ഈ സിനിമയിലും ഒന്നിക്കുകയാണ്.

ഫൈസൽ അലിയാണ് ക്യാമറ ചലിപ്പിക്കുന്നത്. സംഗീതം മുജീബ് മജീദ്, എഡിറ്റിങ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകറാണ്. സംഗീതം മുജീബ് മജീദ്, എഡിറ്റിങ് നിർവഹിക്കുന്നത് പ്രവീൺ പ്രഭാകറാണ്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. പിആർഒ വൈശാഖ് സി വടക്കേക്കാട്, ജിനു അനിൽകുമാർ.

Most Read| കായികരംഗത്ത് വിസ്‌മയം തീർത്ത് വയോധിക ദമ്പതികൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE