സംസ്‌ഥാനത്തെ ജയിലുകളിൽ രാഷ്‌ട്രീയ പ്രസിദ്ധീകരണങ്ങൾക്ക് വിലക്ക്; ഉത്തരവിറക്കി

സർക്കാർ ഫണ്ട് മുഖേനയോ സ്‌പോൺസർഷിപ്പ് മുഖേനയോ വാങ്ങി വിതരണം ചെയ്യുന്ന രാഷ്‌ട്രീയ പാർട്ടികളുടെ മുഖപത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് നിരോധിച്ചത്.

By Senior Reporter, Malabar News
Viyyur-Central-Jail
Rep. Image

തിരുവനന്തപുരം: സംസ്‌ഥാനത്തെ ജയിലുകളിൽ രാഷ്‌ട്രീയ പാർട്ടികളുടെ പ്രസിദ്ധീകരണങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ജയിൽ വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചു. സർക്കാർ ഫണ്ട് മുഖേനയോ സ്‌പോൺസർഷിപ്പ് മുഖേനയോ വാങ്ങി വിതരണം ചെയ്യുന്ന രാഷ്‌ട്രീയ പാർട്ടികളുടെ മുഖപത്രങ്ങളും പ്രസിദ്ധീകരണങ്ങളുമാണ് നിരോധിച്ചത്.

ജയിൽ മേധാവി എസ. ശ്രീജിത്ത് ആണ് പുതിയ സർക്കുലർ പുറത്തിറക്കിയത്. പ്രസിദ്ധീകരണൾക്കായി ഏർപ്പെടുത്തിയിട്ടുള്ള സ്‌പോൺസർഷിപ്പുകൾ റദ്ദാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ജയിലുകളിൽ കഴിയുന്ന രാഷ്‌ട്രീയ പ്രവർത്തകർ അവർക്ക് അനുഭാവമുള്ള പാർട്ടിയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങൾ കൂട്ടത്തോടെ വാങ്ങി വായിക്കുന്നുവെന്നും ചർച്ചകൾ നടത്തുന്നുവെന്നുമുള്ള പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ നടപടി.

ജയിലിലെ അന്തേവാസികൾക്ക് ലഭ്യമാകുന്ന വാർത്തകളും വിവരങ്ങളും വസ്‌തുനിഷ്‌ഠവും സത്യസന്ധവും രാഷ്‌ട്രീയ പക്ഷപാതരഹിതവുമാകേണ്ടത് അനിവാര്യമാണെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു. ഏതെങ്കിലും രാഷ്‌ട്രീയ പാർട്ടിയുടേയോ സംഘടനയുടെയോ മുഖപത്രങ്ങളും രാഷ്‌ട്രീയ താൽപര്യങ്ങൾ പ്രതിഫലിപ്പിക്കുന്ന പ്രസിദ്ധീകരണങ്ങളും ജയിലുകളിൽ വിതരണം ചെയ്യുന്നത് ഉചിതമല്ലെന്നും സർക്കുലറിലുണ്ട്.

Most Read| മൂന്നുമാസത്തിനിടെ യൂട്യൂബ് നീക്കിയത് 1.1 കോടി വീഡിയോ; ഒന്നാമത് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE