യുപിയിലെ ആശുപത്രിയിൽ മൃതദേഹം തെരുവുനായ കടിച്ചു തിന്നു; വ്യാപക പ്രതിഷേധം

By Desk Reporter, Malabar News
Stray-Dog-In-UP-Hospital_2020-Nov-27

ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന്റെ ഭരണത്തിന് കീഴിലുള്ള ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ പെൺകുട്ടിയുടെ മൃതദേഹം തെരുവുനായ കടിച്ചു തിന്നുന്ന വീഡിയോ പുറത്ത്. ആശുപത്രിയിലെ ഒറ്റപ്പെട്ട സ്‌ഥലത്തു സ്ട്രക്ച്ചറിൽ വെളുത്ത തുണികൊണ്ട് മൂടിയിട്ട മൃതദേഹം തെരുവുനായ കടിച്ചു തിന്നുന്നതാണ് വീഡിയോയിൽ ഉള്ളത്.

റോഡപകടത്തിൽപെട്ട പെൺകുട്ടിയുടെ മൃതദേഹമാണ് ഇതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിൽ എത്തിയതിന് ശേഷമാണോ അതിന് മുൻപ് തന്നെ പെൺകുട്ടി മരിച്ചിരുന്നോ എന്ന കാര്യം വ്യക്‌തമല്ല. വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. 20 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ കടുത്ത ജനരോഷമാണ് യോഗി സർക്കാരിനും ആശുപത്രി അധികൃതർക്കും എതിരെ ഉയരുന്നത്.

സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തി. ഒന്നര മണിക്കൂറോളം മൃതദേഹം ഇത്തരത്തിൽ കിടക്കുകയായിരുന്നു എന്നും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് വലിയ വീഴ്‌ചയാണ് ഉണ്ടായതെന്നും കുടുംബം ആരോപിച്ചു.

Also Read:  ജയില്‍ മോചനം ആവശ്യപ്പെട്ടുള്ള പേരറിവാളന്റെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

അതേസമയം, ആശുപത്രിയിൽ തെരുവുനായ ശല്യം ഉണ്ടെന്ന കാര്യം അധികൃതർ സമ്മതിച്ചു. ഇക്കാര്യം ഭരണകൂടത്തെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു. സമാജ് വാദി പാർട്ടി (എസ് പി)യും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ് പി ആവശ്യപ്പെട്ടു.

സംഭവം വിവാദമായതോടെ അന്വേഷണം പ്രഖ്യാപിച്ച ആശുപത്രി അധികൃതർ സ്വീപ്പറെയും വാർഡ് ബോയിയേയും സസ്‌പെന്റ് ചെയ്‌തു. അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്‌ടറോട് വിശദീകരണം ചോദിച്ചതായും സൂപ്രണ്ട് പറഞ്ഞു.

Also Read:  ബിജെപി കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു; താന്‍ കര്‍ഷകര്‍ക്കൊപ്പം എന്നും മമത ബാനര്‍ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE