ന്യൂഡെൽഹി: ബാങ്ക് അക്കൗണ്ടുകളിലെ മിനിമം ബാലൻസ് വർധിപ്പിച്ച് പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്. ഭൂരിഭാഗം ബാങ്കുകളും മിനിമം ചാർജ് വേണ്ടെന്ന് വെക്കുന്നതിനിടെയാണ് നടപടി. സേവിങ്സ് അക്കൗണ്ടിൽ ഏറ്റവും കുറഞ്ഞത് 500 രൂപയെങ്കിലും നിലനിർത്തണമെന്നാണ് പുതിയ അറിയിപ്പ്. ഈ തുക അക്കൗണ്ടുകളിൽ നിലനിർത്തിയില്ലെങ്കിൽ മെയിന്റനൻസ് ചാർജ് ഈടാക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. തീരുമാനം ഡിസംബർ 11 മുതൽ പ്രാബല്യത്തിൽ വരും. ട്വിറ്ററിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
Also Read: രാജ്യത്ത് പാചക വാതക വിലയിൽ വർധനവ്; ഗാർഹിക സിലിണ്ടറിന് 651 രൂപ
അക്കൗണ്ടിൽ 500 രൂപയെങ്കിലും ഇല്ലെങ്കിൽ സാമ്പത്തിക വർഷം അവസാനം മെയിന്റനൻസ് ചാർജ് ഇനത്തിൽ 100 രൂപയാണ് ഈടാക്കുന്നത്. ബാലൻസ് ഒന്നുമില്ലാത്ത സാഹചര്യത്തിൽ അക്കൗണ്ട് ക്ളോസ് ചെയ്യും. പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്കിന്റെ പുതിയ തീരുമാനം കൂടുതലായി ബാധിക്കുന്നത് സാധാരക്കാരായ നിക്ഷേപകരെയാണ്. ഗ്രാമീണ മേഖലയിൽ ഉൾപ്പടെയുള്ള സാധാരണക്കാരുടെ ആശ്രയമാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്.