രാജ്യത്ത് പാചക വാതക വിലയിൽ വർധനവ്; ഗാർഹിക സിലിണ്ടറിന് 651 രൂപ

By News Desk, Malabar News
Cooking Gas Price Hike In India
Representational Image
Ajwa Travels

ന്യൂഡെൽഹി: അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം രാജ്യത്ത് പാചക വാതക വില വർധിപ്പിച്ചു. ഗാർഹിക ഗ്യാസ് സിലിണ്ടറിന് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഗാർഹിക സിലിണ്ടറുകളുടെ വില 651 രൂപയാകും. അന്താരാഷ്‌ട്ര വിപണിയിൽ ഉണ്ടായിരിക്കുന്ന വിലവർധനവിന്റെ ഭാഗമായാണ് പാചക വാതക വില വർധിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

വാണിജ്യ സിലിണ്ടറിന്റെ വിലയിലും വർധനവുണ്ട്. ഡെൽഹിയിൽ 19 കിലോ വാണിജ്യ ഗ്യാസ് സിലിണ്ടറിന്റെ വിലയിൽ 54.50 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ വില 1,296 രൂപയായി. ഈ വില രാജ്യത്തുടനീളം നടപ്പാക്കിയിട്ടുണ്ട്. എൽപിജി സിലിണ്ടറിന്റെ വില നവംബറിൽ 1,241.50 രൂപയായിരുന്നു.

Also Read: ഡോളര്‍ കടത്ത് കേസിലും എം ശിവശങ്കറിനെ പ്രതി ചേര്‍ത്ത് കസ്‌റ്റംസ്

കൊൽക്കത്തയിൽ വാണിജ്യ സിലിണ്ടറിന് ഇപ്പോൾ 1,351.50 രൂപയാണ് വില. മുംബൈയിലും ചെന്നൈയിലും യഥാക്രമം 1,244 രൂപയും 1,410.50 രൂപയുമാണ് വില വരുന്നതെന്ന് ഇന്ത്യൻ ഓയിൽ വെബ്‌സൈറ്റ് വ്യക്‌തമാക്കുന്നു. അതേസമയം, ആഭ്യന്തര സബ്‌സിഡിയില്ലാത്ത 14.2 കി.ഗ്രാം എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.

പാചക വാതകത്തിന്റെ വില പരിശോധിക്കുന്നതിന് സർക്കാർ എണ്ണ കമ്പനികളുടെ വെബ്‌സൈറ്റുകൾ സന്ദർശിക്കാം. https://iocl.com/Products/IndaneGas.aspx ഈ ലിങ്കിലൂടെ അതാത് നഗരങ്ങളിലെ ഗ്യാസ് സിലിണ്ടറിന്റെ വില അറിയാൻ കഴിയും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE