കൊച്ചി: വൈപ്പിനിൽ അമ്മയെയും മൂന്ന് പിഞ്ചു കുട്ടികളെയും മരിച്ചനിലയിൽ കണ്ടെത്തി. എടവനക്കാട് അണിയിൽ കടപ്പുറത്ത് മുണ്ടങ്ങോട്ട് സനലിന്റെ ഭാര്യ വിനീത (23), വിനയ് (4), ശ്രാവൺ (2), ശ്രേയ (നാലുമാസം), എന്നിവരെയാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടികൾ നിലത്തു കിടക്കുന്ന നിലയിലും അമ്മ തൂങ്ങിയ നിലയിലുമാണ്. കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്നെന്നാണ് സൂചന. സംഭവ സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തുകയാണ്.
Read also: പാലാരിവട്ടം പാലം; നിര്‍മാണം അടുത്ത ഘട്ടത്തിലേക്ക്






































