കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

By Desk Reporter, Malabar News
Malabar-News_gold-seized-from-kannur-airport
Representational Image
Ajwa Travels

കണ്ണൂർ: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 2147 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1.15 കോടിയോളം വിലവരുന്ന സ്വർണം കോഴിക്കോട് സ്വദേശി സിറാജിൽ നിന്നാണ് കസ്‌റ്റംസ്‌ പിടികൂടിയത്. ഇയാളെ അറസ്‌റ്റ് ചെയ്‌തു. എമർജൻസി ലൈറ്റിനുള്ളിലും ഫോണിനുള്ളിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം കടത്തിയത്.

ദുബായിൽ നിന്നെത്തിയ വിമാനത്തിലാണ് ഇയാൾ വന്നത്. കണ്ണൂർ വിമാനത്താവളത്തിൽ ഇതാദ്യമായാണ് ഇത്രയധികം സ്വർണം കസ്‌റ്റംസ്‌ പിടികൂടുന്നത്. സുരക്ഷാ പരിശോധന നടത്തുന്നതിനിടെയാണ് പ്രതിയെ കസ്‌റ്റംസ്‌ പിടികൂടിയത്. സംശയം തോന്നിയ യുവാവിനെ കസ്‌റ്റംസ്‌ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് സ്വർണം പിടികൂടിയത്.

നവംബർ 10നും കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടിയിരുന്നു. 22 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് അന്ന് പിടിച്ചെടുത്തത്. ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശിയിൽ നിന്നായിരുന്നു സ്വർണം പിടികൂടിയത്.

Malabar News:  തദ്ദേശ തിരഞ്ഞെടുപ്പ്; പലയിടത്തും ബിജെപി- യുഡിഎഫ് ബന്ധമെന്ന് ശ്രേയാംസ് കുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE