2020ലെ ബുക്കര്‍ പ്രൈസ് ഡച്ച് നോവലിസ്റ്റായ മരികെ ലൂക്കാസ് റീജന്‍വെല്‍ഡിന് ലഭിച്ചു. റീജന്‍വെല്‍ഡിന്റെ ദ ഡിസ്‌കംഫര്‍ട് ഓഫ് ഈവെനിംഗ് എന്ന പുസ്തകമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 28 കാരിയായ റീജന്‍വെല്‍ഡ്. ഷോര്‍ട്‌ലിസ്റ്റ് ചെയ്ത 6 പുസ്തകങ്ങളില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്.
ജസ് എന്നൊരു പത്തുവയസുകാരിയുടെ കഥയാണ് റീജന്‍വെല്‍ഡിന്റെ ദ ഡിസ്‌കംഫര്‍ട് ഓഫ് ഈവെനിംഗില്‍ പറയുന്നത്. ഡച്ച്ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്ന നോവലാണിത്. മിഷെല്‍ ഹച്ചിസണ്‍ ആണ് പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത, യുകെയിലോ അയര്‍ലന്‍ഡിലോ പ്രസിദ്ധീകരിച്ച പുസ്തങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.സമ്മാനത്തുക പുസ്തകത്തിന്റെ സൃഷ്ടാവിനും വിവര്‍ത്തകനും തുല്യമായ് വീതിച്ചു നല്‍കും. 2019ല്‍ ജോഖ അല്‍ഹര്‍തിയുടെ സെല്‍ഷ്യല്‍ ബോഡീസിനാണ് പുരസ്‌കാരം ലഭിച്ചത്.