സയ്യിദ് ബഷീറലി ശിഹാബ് തങ്ങളുടെ ‘ബാപ്പ ഓര്‍മയിലെ നനവ്’ പ്രകാശനം ശനിയാഴ്‌ച

By Desk Reporter, Malabar News
Syed Muhammed Ali Shihab Thangal_Malabar News
സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങൾ (4 മേയ് 1936 - 1 ഓഗസ്റ്റ് 2009)
Ajwa Travels

മലപ്പുറം: ആധുനിക കേരളത്തിന്റെ രാഷ്‌ട്രീയ സാമുഹിക മത രംഗത്തെ ഇടപെടലുകൾ കൊണ്ട് ചരിത്രത്തിൽ ഇടംനേടിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് മകന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ ഓർമപുസ്‌തകം ‘ബാപ്പ ഓര്‍മ്മയിലെ നനവ്‘ പ്രകാശനം നവംബർ 07ന് ഷാർജയിൽ നടക്കും.

ശനിയാഴ്‌ച വൈകീട്ട് 7 മണിക്ക് ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറിലാണ് പ്രകാശനം കർമം നടക്കുന്നത്. ശിഹാബ് തങ്ങളുടെ പൈതൃക വേരുകള്‍, അന്തര്‍ദേശീയ വിദ്യഭ്യാസം, ഭൂഖാണ്ഡാന്തരയാത്ര, കേരളീയ ജനതയുടെ സമാധാന ജീവിതത്തിന് കാവല്‍ നിന്ന് ശിഹാബ് തങ്ങളെടുത്ത നിലപാടുകള്‍, രാഷ്‌ട്രീയ മേഖലയിലെ ഇടപെടുലുകള്‍, ശിഹാബ് തങ്ങളുടെ നര്‍മ്മം, അശരണര്‍ക്കായുള്ള നിതാന്ത ജാഗ്രന്ത എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ബഷീറലി തങ്ങളുടെ ഓര്‍മ്മകളാണ് പുസ്‌തകത്തിന്റെ ഉള്ളടക്കം.

കോഴിക്കോട് ആസ്‌ഥാനമായുള്ള ലിപി പബ്‌ളിക്കേഷനാണ് പുസ്‌തകം പ്രസാധനം ചെയ്‌തിട്ടുള്ളത്‌. പുസ്‌തകത്തിന്റെ പ്രകാശനം വിവിധ മേഖലകളിൽ നിന്നുള്ളപ്രമുഖരുടെ സാന്നിധ്യത്തില്‍ ശനിയാഴ്‌ച, ഷാര്‍ജ ബുക്ക് ഫയർ ഹാളില്‍ നടക്കും. തുടര്‍ന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വെച്ച് പുസ്‌തക പരിചയവും ശിഹാബ് തങ്ങളുടെ ജീവിതത്തെ ആസ്‌പദമാക്കി ചര്‍ച്ചയും നടക്കും.

മലപ്പുറം ജില്ലയിലെ പാണക്കാട്ട് 1971 ഡിസംബര്‍ 26ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മുതിര്‍ന്ന മകനായി ജനിച്ച സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട് സി.കെ.എം എല്‍.പി സ്‌കൂളില്‍ നിന്ന് പ്രാഥമിക പഠനവും മഅ്ദനുല്‍ ഉലൂം യൂ.പി സ്‌കൂള്‍, ദാറുല്‍ ഉലൂം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവടങ്ങളില്‍ നിന്ന് ഉപരി പഠനവും നടത്തി. കോഴിക്കോട് ഫാറൂഖ് കോളേജില്‍ നിന്ന് പ്രീഡിഗ്രി പഠനവും പൂർത്തീകരിച്ചു. 1994ല്‍ അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്‌ത്രത്തിൽ ബിഎ ബിരുദവും തുടര്‍ന്ന് പ്രസ്‌തുത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 1995ല്‍ ലോബര്‍ ഇന്‍ ലോയിലും അറബിക് ഭാഷയിൽ ഡിപ്ളോമയും കരസ്‌ഥമാക്കി. 1996-98 വര്‍ഷത്തില്‍ പൂനയിലെ സൈബര്‍ ഓട്ടോണമസ് ഇൻസ്‌റ്റിറ്റ്യൂട്ടില്‍ നിന്ന് എംബിഎ ബിരുദവും നേടി.

Basheer Ali Shihab Thangal_Malabar News
സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍

അലീഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെ കോര്‍ട്ട് മെമ്പറായി സേവനമനുഷ്‌ഠിച്ച ബശീറലി ശിഹാബ് തങ്ങള്‍ നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ അംഗം, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് സംസ്‌ഥാന കൗണ്‍സില്‍ അംഗം, കേരള മുസ്‌ലിം എഡ്യൂക്കേഷണല്‍ അസോസിയേഷന്‍ (കെ.എം.ഇ.എ) പ്രസിഡണ്ട്, ഏറനാട് മുസ്‌ലിം എജ്യൂക്കേഷണല്‍ അസോസിയേഷന്‍ (ഇ.എം.ഇ.എ) പ്രസിഡണ്ട്, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി മലപ്പുറം ജില്ലാ പ്രസിഡണ്ട്, കുറ്റിക്കാട്ടൂര്‍ മുസ്‌ലിം ഓര്‍ഫനേജ് ചെയര്‍മാന്‍, ഐഡിയല്‍ എജ്യൂക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്‌റ്റ് ചെയര്‍മാന്‍, അറ്റ്‌ലസ് ഐഡിയല്‍ ഇന്റര്‍ നാഷണല്‍ കോളേജ് ചെയര്‍മാന്‍, മണ്ണാര്‍കാട് ദാറുന്നജാത്ത് യതീം ഖാന വൈ.പ്രസിഡണ്ട്, തൂത ദാറുല്‍ ഉലൂം യതീം ഖാന വൈ.പ്രസിഡണ്ട്, പുലാമന്തോള്‍ ദാറുന്നജാത്ത് ബനാത്ത് യതീം ഖാന പ്രസിഡണ്ട് തുടങ്ങിയ പദവികള്‍ അനുഷ്‌ഠിച്ച് വരുന്നു.

വിദ്യാഭ്യാസ രംഗത്തെ മികച്ച സംഭാവനക്ക് 2008ല്‍ ഖത്തര്‍ കേരള മുസ് ലിം കള്‍ച്ചറല്‍ സെന്റര്‍ സൗത്ത് സോണ്‍ കമ്മിറ്റിയുടെ കെ.എം സീതി സാഹിബ് അവാര്‍ഡും, 2012ല്‍ കൊച്ചിന്‍ സെന്റ് ജോര്‍ജ് പുരസ്‌കാരവും നേടിയിട്ടുണ്ട്. സച്ചാര്‍ പരിഹാരം തേടുമ്പോള്‍, ദീപ്‌ത വിചാരങ്ങള്‍ എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, ഖുവൈത്ത്, തായ്‌ലാന്റ്, ഈജിപ്‍ത്, മല്യേഷ്യ, മാലിദ്വീപ്, സിംഗപ്പൂര്‍, തുര്‍ക്കി, അമേരിക്ക, യു.കെ, ചൈന, ഇറ്റലി, ഇന്ത്യനേഷ്യ എന്നീ രാജ്യങ്ങള്‍ തങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യ ശമീമ ബശീറലി, മക്കള്‍: ആയ്ഷ ലുലു, സയ്യിദ് മുഹമ്മദലി ഹിശാം ശിഹാബ്, സയ്യിദ് അലി ദില്‍ദാര്‍ ശിഹാബ്.

Most Read: ബിനീഷിന്റെ കുഞ്ഞിനെ തടവില്‍വെച്ചു; ഇഡിക്കെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE