ബാപ്പ ഓര്‍മയിലെ നനവ്; ബഷീറലി ശിഹാബ് തങ്ങളുടെ പുസ്‌തകം പ്രകാശനം ചെയ്‌തു

By Desk Reporter, Malabar News
Bappa Ormmayile Nanavu Book Releasing Function_Malabar News
'ബാപ്പ ഓര്‍മ്മയിലെ നനവ്' പുസ്‌തക പ്രകാശനം അഡ്വ. മുഹമ്മദ് അൽ അവാമി അൽ മൻസൂരി എപി ഷംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീന് ആദ്യ കോപ്പി നൽകി നിർവഹിക്കുന്നു. ഡോ. പുത്തൂർ റഹ്‌മാൻ, പികെ അൻവർ നഹ എന്നിവർ സമീപം
Ajwa Travels

ഷാർജ: കോഴിക്കോട് ആസ്‌ഥാനമായ ലിപി പബ്ളിക്കേഷനിലൂടെ പുറത്തു വരുന്ന‌ ബഷീറലി ശിഹാബ് തങ്ങൾ എഴുതിയ ‘ബാപ്പ ഓര്‍മയിലെ നനവ്‘ ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫയറില്‍ പ്രകാശനം ചെയ്‌തു.

പിതാവായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ശിഹാബ് തങ്ങളുടെ മകന്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ എഴുതിയ ഓര്‍മ്മ പുസ്‌തകമാണ്‌ ‘ബാപ്പ ഓര്‍മയിലെ നനവ്’. യു.എ.ഇയിലെ നിയമ വിദഗ്‌ധനും എഴുത്തുകാരനുമായ അഡ്വ. മുഹമ്മദ് അൽ അവാമി അൽ മൻസൂരിയാണ് പുസ്‌തകം യുഎഇയിലെ കെഎംസിസി മഖ്യ ഉപദേഷ്‌ടാവ്‌ എപി ഷംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീന് ആദ്യ കോപ്പി നൽകി പ്രകാശനം നിർവഹിച്ചത്.

ഇന്ത്യാ അറബ് സൗഹൃദം ഒരു നിത്യ വസന്തമായി നിലനിൽക്കുവാൻ സ്‌തുദ്യർഹമായ സേവനം ചെയ്‌ത മർഹൂം ശിഹാബ് തങ്ങൾ എന്നും സ്‌മരണകളിലെ മരുപ്പച്ചയായി നിലകൊള്ളുന്ന മഹൽ വ്യക്‌തിത്വമാണ് അഡ്വ. മുഹമ്മദ് അൽ അവാമി അൽ മൻസൂരി പറഞ്ഞു.

വ്യക്‌തി എന്നതിലുപരി എല്ലാവർക്കും തങ്ങൾ സ്നേഹ തണലായി നിലകൊണ്ടുവെന്നത് പ്രത്യേകം സമരണീയമാണെന്നും തങ്ങളുടെ സ്‌മരണകൾ നിലനിറുത്താൻ സമൂഹം നടത്തിവരുന്ന നിരവധി പ്രവർത്തനങ്ങളുടെ ഭാഗമായി തങ്ങളുടെ പുത്രൻ സയിദ് ബശീർ അലി ശിഹാബ് തങ്ങൾ രചിച്ച ഗ്രന്ഥം പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയിലെ കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡണ്ട് ഡോ. പുത്തൂർ റഹ്‌മാൻ, ജനറൽ സെക്രട്ടറി പി.കെ അൻവർ നഹ, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് ഇപി ജോൺസൺ, ഹമീദ് (ഷാർജ കെഎംസിസി ), അഡ്വ സാജിദ് അബൂബക്കർ (ദുബൈ കെഎംസിസി), എ സി ഇസ്‌മായിൽ, ചാക്കോ ഇരിങ്ങാലക്കുട, പുന്നാക്കൻ മുഹമ്മദലി (ഇൻകാസ് യുഎഇ) ഷുഹൈബ് തങ്ങൾ, എബിആർ അകാദമി ചെയർമാൻ ഡോ. പിടി അബ്‌ദു റഹ്‌മാൻ മുഹമ്മദ്, കൺസൾട്ടണ്ട് മുഅയ്യദ്, ഷിയാസ് സുൽത്താൻ, പിവി ജാബിർ, മുൻസിർ അറ്റ്ലസ്, ലിപി അക്ബർ എന്നിവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

ശിഹാബ് തങ്ങളുടെ പൈതൃക വേരുകള്‍, അന്തര്‍ദേശീയ വിദ്യഭ്യാസം, ഭൂഖാണ്ഡാന്തരയാത്ര, കേരളീയ ജനതയുടെ സമാധാന ജീവിതത്തിന് കാവല്‍ നിന്ന് ശിഹാബ് തങ്ങളെടുത്ത നിലപാടുകള്‍, രാഷ്‌ട്രീയ മേഖലയിലെ ഇടപെടുലുകള്‍, ശിഹാബ് തങ്ങളുടെ നര്‍മ്മം, അശരണര്‍ക്കായുള്ള നിതാന്ത ജാഗ്രന്ത എന്നിവയുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ബഷീറലി തങ്ങളുടെ ഓര്‍മ്മകളാണ് പുസ്‌തകത്തിന്റെ ഉള്ളടക്കം.

Kerala News: ‘നേതാക്കള്‍ മാത്രമല്ല കുടുംബവും സംശയത്തിന് അതീതരാവണം’; മുല്ലപ്പള്ളി രാമചന്ദ്രന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE