ഹൈദരാബാദ് : തെലുങ്ക് ചലച്ചിത്രതാരം രാം ചരണിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് രാം ചരണിന് രോഗം സ്‌ഥിരീകരിച്ചത്. നിലവില്‍ അദ്ദേഹം ക്വാറന്റൈനില്‍ കഴിയുകയാണ്.
Request all that have been around me in the past couple of days to get tested.
More updates on my recovery soon. pic.twitter.com/lkZ86Z8lTF— Ram Charan (@AlwaysRamCharan) December 29, 2020
കോവിഡ് പരിശോധന നടത്തിയതില്‍ തനിക്ക് രോഗം സ്‌ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. നിലവില്‍ ആരോഗ്യസ്‌ഥിതി തൃപ്‌തികരമാണ്. കൂടാതെ താൻ ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് എന്നും രാം ചരൺ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്ക് വച്ച കുറിപ്പില്‍ വ്യക്‌തമാക്കിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും, പരിശോധനക്ക് വിധേയരാകണമെന്നും അദ്ദേഹം പോസ്‌റ്റില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.
Read also : ദമ്പതിമാരുടെ മരണം; കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് സര്‍ക്കാര്‍







































