കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീജിത്ത് വിജയനെ യുഎഇക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഇന്റര്‍നാഷനല്‍ അറസ്റ്റ് വാറന്റുണ്ടെങ്കിലും യുഎഇ സര്‍ക്കാരിന്റെ രേഖാമൂലമുള്ള അപേക്ഷയില്ലാതെ ഇന്ത്യക്കാരനായ പ്രതിയെ കൈമാറാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്.
നൂറനാട് സ്വദേശിയും ദുബായില്‍ ബിസിനസുകാരനുമായ രാഹുല്‍ കൃഷ്ണനാണ് ദുബായ് കോടതി രണ്ടുവര്‍ഷം തടവ് ശിക്ഷ വിധിച്ച ശ്രീജിത്തിനെ യുഎഇക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു ഹരജി നല്‍കിയത്. ചവറ മുന്‍ എംഎല്‍എ എന്‍ വിജയന് പിള്ളയുടെ മകനാണ് ശ്രീജിത്ത്.
വണ്ടിച്ചെക്ക് നല്കി വഞ്ചിച്ചെന്ന കേസില്‍ 2017 മേയ് 25നാണ് ദുബായ് കോടതി ശ്രീജിത്തിനെ 2 വര്‍ഷം ശിക്ഷിച്ചത്. ദേര മൗണ്ട് റിയല്‍ ഹോട്ടലിലെ ബീറ്റ്സ് നെറ്റ് ക്ളബ് നടത്തിപ്പുകാരന് കൂടിയായിരുന്ന ശ്രീജിത്ത് ദുബായി ബീറ്റ്സ് ഫെസിലിറ്റീസ് മാനേജ്മെന്റ് കമ്പനിയില്‍ നേരത്തെ മാന്‍പവര്‍ സപ്ളൈ നടത്തിയിരുന്നു.
Read Also: ഡോളര്‍ കടത്ത്; സ്പീക്കറെ ചോദ്യം ചെയ്യാമെന്ന് നിയമോപദേശം







































