അമിത് ചക്കാലക്കലിനെ നായകനാക്കി പിങ്കു പീറ്റര്‍ സംവിധാനം ചെയ്യുന്ന ‘യുവം’ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടു. നീണ്ട കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടാണ് ചിത്രത്തിന്റെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ക്ക് അരികിലെത്തും.
വണ്‍സ് അപ്പോണ്‍ എ ടൈം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോണി മക്കോറയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പ്രമേയം കൊണ്ടുതന്നെ ഒരുപാട് വേറിട്ട ഒരു സിനിമയാണ് ‘യുവം’ എന്നാണ് അറിയുന്നത്. ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. കോവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള പ്രതീക്ഷയും പ്രത്യാശയും നല്‍കിക്കൊണ്ട് പുറത്തിറങ്ങിയ ടീസര്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
അമിത് ചക്കാലക്കലിന് പുറമെ ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രന്‍, നിര്‍മല്‍ പാലാഴി തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്.
സെന്‍ട്രല്‍ പിക്‌ചേഴ്‌സ് വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സജിത്ത് പുരുഷനാണ്. എഡിറ്റിംഗ്: ജോണ്‍ കുട്ടി, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, കോസ്‌റ്റ്യൂം: സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, സംഘട്ടനം: വിക്കി, മാഫിയ ശശി, സൗണ്ട് ഡിസൈനിങ്: ഡാന്‍ ജോസ്, വിഎഫ്എക്‌സ്: പനാഷ് എന്റര്‍ടൈന്‍മെന്റ്.
ISL News: ഐഎസ്എല്ലില്‍ ഇന്ന് ചെന്നൈയിന് എതിരാളി ഹൈദരാബാദ്







































