അനുപമ പരമേശ്വരന്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ മലയാള ഹ്രസ്വ ചിത്രമാണ് ‘ഫ്രീഡം അറ്റ് മിഡ്നെറ്റ്’. ആര്‍ജെ ഷാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റുകയാണ് ചിത്രത്തിന്റെ ടീസര്‍. ചന്ദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ അനുപമ പരമേശ്വരന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹക്കീം ഷാജഹാനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.
സംവിധായകന്‍ ആര്‍ജെ ഷാന്‍ തന്നെയാണ് ഫ്രീഡം അറ്റ് മിഡ്‌നൈറ്റിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. അഖില മിഥുന്‍ നിര്‍മ്മാണം നിര്‍വഹിക്കുന്നത് ചിത്രത്തിന്റെ ഛായാഗ്രഹണം അബ്‌ദുള്‍ റഹീമാണ്. കൂടാതെ എഡിറ്റിംഗ് ജോയല്‍ കവിയും പശ്‌ചാത്തല സംഗീതം ലിജിന്‍ ബാംബിനോയും നിര്‍വഹിക്കുന്നു. മ്യൂസിക്247 എന്ന യൂട്യൂബ് പേജിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടിരിക്കുന്നത്.
Read also : ‘മൈമുവിനെ’ വരവേറ്റ് ആരാധകര്‍; ‘തുറമുഖ’ത്തിലെ ജോജുവിന്റെ ലുക്ക് പുറത്ത്







































