കൊച്ചി: റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നാട്ടുകാരാണ് സംഭവം പോലീസിനെ അറിയിച്ചത്. കൊച്ചി എസിപി ലാൽജിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് ഉദ്യോഗസ്ഥരും തെളിവെടുപ്പ് നടത്തി.
പുരുഷന്റേതാണ് മൃതദേഹമെന്ന് പോലീസ് സ്ഥിരീകരിച്ചു. ബുധനാഴ്ച പുലർച്ചെയോടെ ആണ് മൃതദേഹം കത്തിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Also Read: അഭയ കേസ്; ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി കോടതിയിൽ