ദിസ്‌പൂർ: അസമിലെ ബിശ്വനാഥ് ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ബിശ്വനാഥ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി വിക്രം ഹരിജന് വധശിക്ഷ വിധിച്ചത്.
2018ലാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. ബിശ്വനാഥ് ജില്ലയിലെ സുട്ട പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ഡെക്കോറായ് ടീ ഗാർഡൻ ഏരിയയിലാണ് ദാരുണ സംഭവം. കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ ബന്ധുവാണ് പ്രതി വിക്രം. പെൺകുട്ടിയുടെ വീട്ടിൽ ജോലിക്കെത്തിയ പ്രതി ചോക്കലേറ്റ് വാഗ്‌ദാനം ചെയ്‌ത് കുട്ടിയെ വനത്തിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് ക്രൂരമായി പീഡിപ്പിക്കുകയും ആയിരുന്നു.
കുട്ടിയെ കൊലപ്പെടുത്തിയ മംഗൽ മൃതദേഹം ഒളിപ്പിക്കുകയും ചെയ്‌തു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ സൂതിയ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയും തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെടുക്കുകയും ചെയ്‌തു.
ഐപിസി 363, 376 (A), 302, 201 എന്നീ വകുപ്പുകൾക്കൊപ്പം ലൈംഗിക പീഡനങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ആറാം വകുപ്പ് കൂടി പ്രതിക്കെതിരെ കോടതി ചുമത്തിയിട്ടുണ്ട്. പീഡനത്തിന് ഇരയായത് പ്രായപൂർത്തി ആകാത്ത കുട്ടി ആയതിനൽ പോക്‌സോ നിയമവും ചുമത്തി.
Also Read: കർഷകരല്ല, സർക്കാരാണ് യഥാർഥ രാജ്യദ്രോഹികൾ; പ്രിയങ്ക ഗാന്ധി






































