മംമ്ത മോഹന്‍ദാസിന്റെ ‘തേടല്‍’ മ്യൂസിക്കല്‍ ആല്‍ബം സമൂഹമാദ്ധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവുന്നു. മംമ്തയും സച്ചിന് വാരിയറും ചേര്‍ന്നാണ് ആല്‍ബത്തിലെ ഗാനമാലപിച്ചിട്ടുള്ളത്. സച്ചിന് രാംദാസ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ആല്‍ബം, പ്രണയത്തിന്റെ വിവിധഭാവങ്ങളെ ദൃശ്യവത്കരിക്കുന്നു. മംമ്തയും അര്ജുന് രാമനുമാണ് ആല്‍ബത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മംമ്തയുടെ ആദ്യത്തെ മ്യൂസിക്കല്‍ ആല്‍ബമെന്ന പ്രത്യേകതയും തേടലിനുണ്ട്.
‘തേടല്‍’ മ്യൂസിക്കല്‍ ആല്‍ബം, പ്രേക്ഷകര്‍ക്ക് ഇവിടെ കാണാവുന്നതാണ്.
ദുബായ് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ആല്‍ബം പ്രണയത്തിന്റെയും ജീവിതത്തിന്റെയും കഥ പറയുന്നു. മിനി ശര്‍മ, നികോണ്‍ മിഡില്‍ ഈസ്റ്റ്, സച്ചിന് രാംദാസ്, ഐവര്‍ ഗ്രേഷ്യസ്, കേശവ് പുരുഷോത് തുടങ്ങിവര്‍ ചേര്‍ന്നാണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. അനു എലിസബത്ത് ജോസിന്റെ വരികള്‍ക്ക് സച്ചിന് വാരിയറാണ് സംഗീതം നല്‍കിയിരിക്കുന്നത്.