ദോഹ: ഖത്തറിലെ ആദ്യ ഇന്ത്യൻ സർവകലാശാല കാമ്പസ് സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം. 2020 സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് എങ്കിലും നടന്നിരുന്നില്ല.
വിദ്യാഭ്യാസ ഉന്നത മന്ത്രാലയം ആക്റ്റിംഗ് അണ്ടര്‍ സെക്രട്ടറി ഡോ. ഖാലിദ് അബ്ദുള്ള മാദ്ധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്‍ജിനീയറിങ്, ഫാര്‍മസി കോഴ്സുകളാണ് സർവകലാശാലയിൽ ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിവര്‍ഷം 300 വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം ഉണ്ടാവുക. നാലാമത്തെ വര്‍ഷം 1,000 വിദ്യാര്‍ഥികള്‍ കാമ്പസിലുണ്ടാകും. അബൂഹമൂറിലെ ബര്‍വയില്‍ സജ്ജമാക്കിയ കോളേജ് കെട്ടിടം അടുത്തയാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള പ്രത്യേക സംഘം സന്ദര്‍ശിക്കും.
ഇത് കൂടാതെ മൂന്ന് സ്വകാര്യ യൂണിവേഴ്സിറ്റി കാമ്പസുകള്‍ കൂടി രാജ്യത്ത് ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും ഡോ. ഖാലിദ് അബ്ദുള്ള അല്‍ അലി കൂട്ടിച്ചേർത്തു.
Also Read: ‘ഇരയെ വിവാഹം കഴിക്കാമോയെന്ന് ചോദിച്ചിട്ടില്ല’; പ്രചാരണം തെറ്റ്; വിശദീകരിച്ച് എസ്എ ബോബ്ഡെ