കണ്ണൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും സ്വർണ്ണം പിടികൂടിയത്. 16.5 ലക്ഷം രൂപ വിലമതിക്കുന്ന 350 ഗ്രാം സ്വർണ്ണമാണ് ദുബായിൽ നിന്നും ഗോ എയർ വിമാനത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നും കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് സ്വർണ്ണം കടത്തിയ കാസർഗോഡ് സ്വദേശിയായ ടിഎം നൗസാദിനെ അറസ്റ്റ് ചെയ്തു.
കുട്ടികളുടെ സൈക്കിളിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണ്ണം കണ്ടെത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർമാരായ ഇ വികാസ്, മധുസൂദനൻ ഭട്ട്, സൂപ്രണ്ടുമാരായ പിസി ചാക്കോ, എസ് നന്ദകുമാർ, ഇൻസ്പെക്ടർമാരായ ദിലീപ് കൗശൽ, മനോജ് യാദവ്, ജോയ് സെബാസ്റ്റ്യൻ, കെ ഹബീബ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Read also : കോവാക്സിൻ രണ്ടാം ഡോസ്; കാസർഗോഡ് ജില്ലയിൽ നാളെ മുതൽ