ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് 647 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ മലയാളി കസ്റ്റംസ് പിടിയിലായി. ദുബായില്‍ നിന്ന് വന്ന വിമാനത്തില്‍ എത്തിയ കാസർകോഡ് സ്വദേശിയായ ഇബ്രാഹിം പാനളം അബ്ദുല്ലയാണ് പിടിയിലായത്.
Also Read: കേരളത്തിലും വാക്സിൻ ദൗർലഭ്യം; നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ