കോഴിക്കോട്: ജില്ലയിൽ പുതുതായി 3,372 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് ഡോ. പീയൂഷ് എം അറിയിച്ചു.
വിദേശത്തു നിന്ന് എത്തിയവരില്‍ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 18 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. 97 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 3,256 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം പകര്‍ന്നത്. കോഴിക്കോട് കോര്പ്പറേഷന് പരിധിയിൽ 885 പേർക്കാണ് സമ്പർക്കം വഴി രോഗം ബാധിച്ചത്.
22.26 ശതമാനമാണ് കോഴിക്കോട് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,298 പേര് രോഗമുക്തി നേടി. 15,653 സ്രവസാംപിളാണ് ഇന്ന് പരിശോധനക്കയച്ചത്.
Also Read: ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ; ആവശ്യമെങ്കിൽ ഡ്രോൺ ഉപയോഗിക്കാൻ പോലീസിന് നിർദ്ദേശം